• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾ

Google Oneindia Malayalam News

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾ. കഴിഞ്ഞ ദിവസം ഇത് 1,317 കിടക്കകൾ ആയിരുന്നു. പ്രതിദിന കണക്കിൽ ഇപ്പോഴും എറണാകുളം ജില്ല തന്നെയാണ് മുന്നിൽ. മെയ് 8 ന് 5,492 പേർക്കാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയത്. സംസ്ഥാനത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് ഏറ്റവും കൂടുതലുള്ളതും എറണാകുളം ജില്ലയിലാണ്.

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളിൽ 1784 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 586 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 28 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1049 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബിപിസിഎൽ, ടിസിഎസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ സജ്ജമാക്കിയ മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ 18 പേർ ചികിത്സയിലുണ്ട്.

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 626 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 452 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 174 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പന്ത്രണ്ട് സർക്കാർ ആശുപത്രികളിലായി 1045 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 746 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 299 കിടക്കകളും ലഭ്യമാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ ഉത്പാദനം കൂട്ടും, കയറ്റിറക്ക് സുഗമമാക്കാൻ ഇടപെടൽപത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ ഉത്പാദനം കൂട്ടും, കയറ്റിറക്ക് സുഗമമാക്കാൻ ഇടപെടൽ

ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍

അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നുഅമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു

പിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽപിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽ

Ernakulam
English summary
Covid19 Treatment: 1,522 beds are available in Ernakulam District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X