എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കോവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 1787 കിടക്കകൾ, ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുന്നു

Google Oneindia Malayalam News

എറണാകുളം: മെയ് 10 ന് പുറത്ത് വിട്ട പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് പ്രകാരം, എറണാകുളം ജില്ലയിൽ പുതിയതായി 2,834 രോഗികളാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഇത് ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വന്നതുകൊണ്ട് മാത്രമാണെന്നാണ് റിപ്പോർട്ടുകൾ.

വാക്‌സിന്‍ എടുക്കാന്‍ 3,000 രൂപ വരെ ചെലവ്; ഏറ്റവും ചുരുങ്ങിയത് 1,400 രൂപ... സ്വകാര്യ ആശുപത്രികളില്‍ ഇങ്ങനെവാക്‌സിന്‍ എടുക്കാന്‍ 3,000 രൂപ വരെ ചെലവ്; ഏറ്റവും ചുരുങ്ങിയത് 1,400 രൂപ... സ്വകാര്യ ആശുപത്രികളില്‍ ഇങ്ങനെ

മോദി 'ഭരണത്തില്‍' ആര്‍എസ്എസ്സും കലിപ്പില്‍; കൊവിഡ് പ്രതിരോധത്തില്‍ അടിമുടി പാളിച്ചകള്‍... തിരഞ്ഞെടുപ്പ് ഭയവുംമോദി 'ഭരണത്തില്‍' ആര്‍എസ്എസ്സും കലിപ്പില്‍; കൊവിഡ് പ്രതിരോധത്തില്‍ അടിമുടി പാളിച്ചകള്‍... തിരഞ്ഞെടുപ്പ് ഭയവും

എന്തായാലും കൊവിഡ് പ്രതിരോധത്തിന് സജീവമായി ഇടപെടലുകളാണ് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. ഒരുവേള, രാജ്യത്ത് തന്നെ ഏറ്റവും വലിയ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലയായിരുന്നു എറണാകുളം ജില്ല. എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയ്ക്ക് ലഭ്യമായ സംവിധാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കാം....

1,787 കിടക്കകൾ

1,787 കിടക്കകൾ

കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1,787 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3741 കിടക്കകളിൽ 1954 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 280 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 971 കിടക്കൾ ഒഴിവുണ്ട്.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

ജില്ലയിൽ ബിപിസിഎൽ, ടിസിഎസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 35 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 925 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 380 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 971 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 590 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 493 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കകൾ അടക്കമുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 97 കിടക്കൾ വിവിധ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

സർക്കാർ ആശുപത്രികളിൽ

സർക്കാർ ആശുപത്രികളിൽ

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 975 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 766 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 209 കിടക്കകളും ലഭ്യമാണ്.

ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുന്നു

ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുന്നു

എറണാകുളം ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടർമാരെയും ആവശ്യമുണ്ട്. പിഎസ് സി അംഗീകരിച്ച യോഗ്യതയുള്ളവർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസം 17000/- രൂപ നിരക്കിലും ഡോക്ടർമാർക്ക് പ്രതിമാസം 41000/- രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തിൽ ആണ് നിയമനം. കേരള സർക്കാരിൻ്റെ കൊവിഡ് ബ്രിഗേഡ് ൽ രജിസ്റ്റർ ചെയ്ത നമ്പർ ഉൾപ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്സിംഗ് കൗൺസിൽ/TCMC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.

ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
കൂടുതൽ വിവരങ്ങൾക്ക് 090727 88123 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊവിഡ്19 ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ചിരിയിലൂടെ കുട്ടി പോലീസ്കൊവിഡ്19 ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ചിരിയിലൂടെ കുട്ടി പോലീസ്

'ഭാഗ്യവും, സഹതാപവും കൊണ്ടു അവിടെ പിടിച്ചു നിൽക്കുന്നത് സൂര്യയും നോബിചേട്ടനും'- അശ്വതിയുടെ റിവ്യു'ഭാഗ്യവും, സഹതാപവും കൊണ്ടു അവിടെ പിടിച്ചു നിൽക്കുന്നത് സൂര്യയും നോബിചേട്ടനും'- അശ്വതിയുടെ റിവ്യു

Ernakulam
English summary
Covid19 Treatment: 1,787 hospital beds are available in Government sector in Ernakulam District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X