ജോജുവിന്റെ വിഷയം പരിഹരിച്ചതായിരുന്നു: സിപിഎമ്മും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് അട്ടിമറിച്ചു: ടോണി ചമ്മണി
കൊച്ചി: പ്രതിഷേധത്തിനിടെ വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശനത്തില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിലെത്തിയതായിരുന്നുവെന്ന് കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി. എന്നാല്‍ നടനുമായി പാര്‍ട്ടി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും എറണാകുളത്തെ ചില സിപിഎം നേതാക്കളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പൊലീസില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ ഒന്നാം പ്രതിയാണ് ടോണി ചമ്മണി.
എല്ലാവര്‍ക്കും അറിയാവുന്ന രാഷ്ട്രീയ നിലപാടുള്ളയാളാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പൊതു നിരത്തിലിറങ്ങി സമരം നടത്തുന്നത്. അതില്‍ സിനിമാ പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്. രാഷ്ട്രീയക്കാര്യങ്ങളല്ല, അവര്‍ സിനിമാ കാര്യങ്ങളാണ് നോക്കേണ്ടത്. കോണ്‍ഗ്രസ് സമരത്തെ കോണ്‍ഗ്രസ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വൈകാരികമായ പ്രതികരണം ഉണ്ടായത്. എങ്കില്‍ വാഹനം തകര്‍ത്തത് കോണ്‍ഗ്രസുകാരല്ല. എന്നാല്‍ ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അങ്ങനെയാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ പരാതി കൊടുക്കുന്നത്.

കോൺഗ്രസിനെതിരെ നടക്കുന്ന വ്യാജ പരാതിയുടെ കുഴലൂത്തുകാരനായി ഉണ്ണികൃഷ്ണൻ മാറുമ്പോൾ അത് നാട് ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യും. ഏതു രാഷ്ട്രീയ നിലപാടിനോടും യോജിക്കാനും വിയോജിക്കാനും ആർക്കും അവകാശമുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ക്ക് പിറകെ പോകരുത്. ഇന്ധന വില വര്‍ധനവില്‍ കോണ്‍ഗ്രസിന്റെ സമരം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിയുമെന്ന ഘട്ടം വന്നപ്പോള്‍ സി പി എം ജോജുവിനെ കരുവാക്കുകയായിരുന്നു. അദ്ദേഹം അങ്ങനെ അവരുടെ കരുവായി മാറുന്നതില്‍ ഖേദമുണ്ട്.
പെട്ടെന്ന് തീരുമാനിച്ച ഒരു സമര പരിപാടിയിരുന്നില്ല കോണ്‍ഗ്രസിന്റേത്. മുന്‍കൂട്ടി എല്ലാവരേയും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒഴിവാക്കാന്‍ കഴിയുന്ന ഒരു സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പൊതുജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടാണ് ജോജുവിന്റെ പ്രശ്നമെങ്കിലും അത് അദ്ദേഹത്തിന്റെ പൊതു നിലപാട് ആണെങ്കിലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നടക്കും. ആ വിഷയത്തില്‍ പ്രതികരിക്കാന്‍ ജോജു തയ്യാറാണോ? റാലിയുടെ മുന്‍പില്‍ പോയി പ്രതിഷേധിക്കണം എന്നല്ല, അങ്ങനെ അനുസ്മരിച്ചാല്‍ പിറ്റേ ദിവസം അദ്ദേഹത്തിന്റെ അനുസ്മരണം നടത്തേണ്ടി വരും. ഫേസ്ബുക്കിലൂടെ പ്രതികരിക്കണം. അങ്ങനെ ചെയ്താല്‍ നിലപാട് പൊതു സമീപനമാണെന്നു വിശ്വസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications