എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ല

Google Oneindia Malayalam News

കൊച്ചി: 2016ല്‍ ഇടതുതരംഗം കേരളത്തില്‍ ആഞ്ഞടച്ചപ്പോഴും എറണാകുളം ജില്ലയിലേക്ക് കാര്യമായി പ്രവേശിച്ചിരുന്നില്ല. യുഡിഎഫിനൊപ്പം എക്കാലവും നിലയുറപ്പിച്ച ജില്ലയില്‍ ചില പ്രകടമായ മാറ്റങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടിട്ടുണ്ട്. ചില തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയാല്‍ ജില്ലയില്‍ കാര്യമായ മുന്നേറ്റം നടത്താനാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. നിലവില്‍ അഞ്ച് നിയമസഭാ സീറ്റാണ് എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിനൊപ്പമുള്ളത്.

ബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവുംബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവും

തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റം ഇവിടെ പ്രകടമല്ല. എന്നാല്‍ നിയമസഭയില്‍ അരയും തലയും മുറുക്കിയാണ് ഇടതുപക്ഷത്തിന്റെ ഇറക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

14ല്‍ അഞ്ച് പിടിച്ച് ഇടതുപക്ഷം

14ല്‍ അഞ്ച് പിടിച്ച് ഇടതുപക്ഷം

കോതമംഗലം, കൊച്ചി, തൃപ്പൂണിത്തുറ എന്നിവ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പിടിച്ചെടുത്തിരുന്നു. വൈപ്പിന്‍ നിലനിര്‍ത്താനും സാധിച്ചു. സിപിഐ വഴി മൂവാറ്റുപുഴ തിരിച്ചുപിടിക്കാനും സാധിച്ചു. 14 മണ്ഡലങ്ങളില്‍ അഞ്ച് എണ്ണമാണ് ഇടത്തോട്ട് ചാഞ്ഞത്. ഇത്തവണ കൂടുതല്‍ പിടിക്കാനുള്ള തന്ത്രമാണ് ഒരുക്കുന്നത്.

നാല് എംഎല്‍എമാര്‍ മാറില്ല

നാല് എംഎല്‍എമാര്‍ മാറില്ല

എം സ്വരാജിനെ തൃപ്പൂണിത്തുറയില്‍ തന്നെ മല്‍സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. പൊന്നാനിയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. മറ്റു എംഎല്‍എമാരായ കെജെ മാക്‌സി, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവര്‍ ഇത്തവണയും മല്‍സരിക്കും. എസ് ശര്‍മ ഇത്തവണയുണ്ടാകില്ല.

പറവൂര്‍ സിപിഎം ഏറ്റെടുത്തേക്കും

പറവൂര്‍ സിപിഎം ഏറ്റെടുത്തേക്കും

സിപിഐ മല്‍സരിക്കുന്ന പറവൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. അതേസമയം, ഇക്കാര്യത്തില്‍ സിപിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. പറവൂരില്‍ വിഎസ് സുനില്‍ കുമാറിനെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്നാണ് സിപിഐ നേതാക്കളുടെ നിലപാട്. എന്നാല്‍ മൂന്ന് തവണ എംഎല്‍എയായ സുനില്‍ കുമാര്‍ ഇനി മല്‍സരിക്കാനില്ല എന്ന നിലപാടിലാണ്.

ഇനി ഇല്ലെന്ന് സുനില്‍കുമാര്‍

ഇനി ഇല്ലെന്ന് സുനില്‍കുമാര്‍

സുനില്‍ കുമാര്‍ തൃശൂര്‍ എംഎല്‍എയാണ്. അദ്ദേഹം തന്നെ തൃശൂരില്‍ മല്‍സരിക്കുമെന്ന് തൃശൂരിലെ എല്‍ഡിഎഫ് നേതൃത്വം പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുനില്‍ കുമാര്‍ താല്‍പ്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. പുതുമുഖങ്ങള്‍ വരട്ടെ എന്നാണ് സുനില്‍ കുമാര്‍ പറഞ്ഞത്. നാലാം തവണ മല്‍സരിക്കണമെങ്കില്‍ സുനില്‍ കുമാറിന് ഇനിയും ഇളവ് നല്‍കേണ്ടി വരും.

സിപിഐ ആവശ്യപ്പെടാന്‍ സാധ്യതയുള്ളത്...

സിപിഐ ആവശ്യപ്പെടാന്‍ സാധ്യതയുള്ളത്...

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പറവൂരില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളിയെ മല്‍സരിപ്പിച്ചാല്‍ പറവൂര്‍ ഇടത്തോട്ട് ചായുമെന്ന് സിപിഎം പറയുന്നു. പറവൂര്‍ സിപിഎമ്മിന് വിട്ടുകൊടുത്താല്‍ സിപിഐ ആവശ്യപ്പെടാന്‍ സാധ്യതയുള്ള സീറ്റുകള്‍ വൈപ്പിന്‍, പെരുമ്പാവൂര്‍ എന്നിവയാണ്.

ജോസ് പക്ഷത്തിന്റെ ആവശ്യം

ജോസ് പക്ഷത്തിന്റെ ആവശ്യം

കളമശേരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ പരിഗണിക്കുന്നു എന്നാണ് വിവരം. വൈപ്പിനില്‍ ഇത്തവണ എസ് ശര്‍മയുണ്ടാകില്ല. ജില്ലാ പഞ്ചായത്തംഗം എംബി ഷൈനിക്കാണ് സിപിഎം ഇവിടെ സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം, പിറവം, പെരുമ്പാവൂര്‍ സീറ്റുകളിലൊന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ കിട്ടിയാല്‍ ജില്ലാ പ്രസിഡന്റ് ബാബു ജോസഫിനെ മല്‍സരിപ്പിക്കാനാണ് ജോസ് പക്ഷത്തിന്റെ ആലോചന.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

ജോസ് കെ മാണി കളി തുടങ്ങി; സമ്മര്‍ദ്ദം മൂന്ന് സീറ്റുകള്‍ക്ക്, മലബാറില്‍ പോരാട്ടം കനക്കുംജോസ് കെ മാണി കളി തുടങ്ങി; സമ്മര്‍ദ്ദം മൂന്ന് സീറ്റുകള്‍ക്ക്, മലബാറില്‍ പോരാട്ടം കനക്കും

Ernakulam
English summary
CPM and CPI Candidate Discussion starts in Ernakulam for Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X