എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ്- ബിജെപി- വെൽഫെയർ പാർട്ടി സഖ്യം, കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം

Google Oneindia Malayalam News

കൊച്ചി: തീവ്രവാദ രാഷ്ട്രീയ പാർട്ടിയ്ക്കും മുസ്ലുിം ലീഗിനും ബിജെപിയുടെ ബിജെപിയുടെ അഞ്ച് കൌൺസിലർമാർ വോട്ട് ചെയ്ത നടപടിയെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം.
നേരത്തേ രഹസ്യമായിരുന്ന യുഡിഎഫ്‌-ലീഗ്‌-ബിജെപി-വെൽഫെയർ പാർടി സഖ്യം കൊച്ചി കോർപറേഷൻ സ്‌റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പരസ്യമായി നടപ്പാക്കിയെന്നും കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കണമെന്നും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

തിരുവല്ലയിൽ മത്സരിക്കാൻ പലരും ആവശ്യപ്പെട്ടു, സീറ്റ് ചോദിച്ചിട്ടില്ല; വ്യാജ പ്രചരണമെന്ന് പിജെ കുര്യൻതിരുവല്ലയിൽ മത്സരിക്കാൻ പലരും ആവശ്യപ്പെട്ടു, സീറ്റ് ചോദിച്ചിട്ടില്ല; വ്യാജ പ്രചരണമെന്ന് പിജെ കുര്യൻ

കോൺഗ്രസിന്റെ ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞ ശേഷവും കെപിസിസിയും യുഡിഎഫും മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്ന പ്രസ്താവന മാധ്യമങ്ങളിൽ വന്ന ദിവസം തന്നെ കോൺഗ്രസ് ബിജെപിക്കും വെൽഫെയർ പാർട്ടിയ്ക്കും വോട്ട് ചെയ്ത ജനാധിപത്യത്തേയും മതേതരത്വത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. അധികാരത്തിന് വേണ്ടി ഇവർ എന്തും ചെയ്യുമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും സിപിഎം പറയുന്നു. സ്വന്തം അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ കഴിയാത്ത അവിശുദ്ധവും ആപൽക്കരവുമായ വർഗ്ഗീയ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേർന്ന് ദേശവിരുദ്ധ സഖ്യം ഉരുത്തിരിയുമെന്ന അഭിപ്രായമാണ് സ്റ്റാൻഡിംഗ് കമ്മറ്റി തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി.

 cpmimagesone-160

തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌, ബിജെപി, വെൽഫെയർ പാർട്ടി, ലീഗ് കൂട്ട് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുരേന്ദ്രനും ആവർത്തിച്ച് പ്രസ്താവനാമത്സരം നടത്തുമ്പോൾ കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർമാർ വെൽഫെയർ പാർട്ടി, ലീഗ്, കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ പരസ്യമായി വോട്ട് ചെയ്‌തിട്ടുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുഡിഎഫ് ഘടകകക്ഷികൾ വെൽഫെയർ പാർടിയുടെയും ബിജെപിയുടെയും സ്ഥാനാർഥികൾക്കും തിരിച്ചും വോട്ട് ചെയ്തു. മുസ്ലിം തീവ്രവാദ രാഷ്ട്രീയപാർടിക്കും മുസ്ലിംലീഗിനും ബിജെപിയുടെ അഞ്ചു കൗൺസിലർമാരും വോട്ട് ചെയ്ത നടപടിയെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം.

Ernakulam
English summary
CPM questions UDF-BJP-Welfare party alliance in local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X