അടുത്തതായി നിരോധിക്കാന്‍ പോകുന്നത് സിപിഎമ്മിനെ, പ്രവചനമാണെന്ന് ഭദ്രാനന്ദ
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് പോലെ അടുത്തതായി നിരോധിക്കാന്‍ പോകുന്നത് സിപിഎമ്മിനെയാണെന്ന് ഹിമവല്‍ ഭദ്രാനന്ദ. ഇത് എന്റെ പ്രവചനമായി കണ്ടോളൂ എന്ന് ഭദ്രാനന്ദ പറയുന്നു. ജനം ഇവരെ തിരിച്ചറിയും. ഇത് ധര്‍മം ജനിച്ച നാടാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി സഖാവേ എന്ന് വിളിച്ചത് ഭഗവാന് കൃഷ്ണന് അര്ജുനനെയാണെന്ന് ഓര്‍ക്കണം. ഹേ സഖാവേ, സഹോദര തുല്യനായ സുഹൃത്തേ എന്നാണ് കൃഷ്ണന് വിശേഷിപ്പിച്ചത്. ഇവിടത്തെ ആളുകള്‍ സിപിഎമ്മിനെ ഇഷ്ടപ്പെട്ടത് ഇന്നത്തെ നേതാക്കളെ കണ്ടിട്ടല്ല. പഴയ നേതാക്കളെ കണ്ടിട്ടാണെന്നും ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കി.

പഴയ നേതാക്കളുടെ ഉദ്ദേശ ശുദ്ധിയാണ് ജനങ്ങളെ ആകര്‍ഷിച്ചിരുന്നത്. ഇന്ന് അവര്‍ ഇല്ലല്ലോ എന്ന് ഭദ്രാനന്ദ ചോദിക്കുന്നു. സിപിഎമ്മിന് വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇവരുടെ നേതാക്കളൊക്കെ ഓരോ രീതിയില്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ വെട്ടുകയോ തിരുത്തുകയോ ചെയ്യാം. പക്ഷേ ഇവരെ കേരളത്തില്‍ നിന്ന് നിങ്ങള്‍ തിരുത്തി തുടങ്ങിയിട്ടില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി ഇപ്പോള്‍ കിട്ടിയത് പോലെ കിട്ടി തുടങ്ങുമെന്നും ഭദ്രാനന്ദ പറഞ്ഞു.
ശത്രു പുറത്ത് നിന്ന് ആക്രമിക്കുമ്പോള്‍ അഹന്ത ഉള്ളിലിരുന്ന് നമ്മളെ ആക്രമിക്കുമെന്ന് സിപിഎമ്മുകാര്‍ മനസ്സിലാക്കണം. സിപിഎമ്മിന്റെ ഏറ്റവും വലിയ കുഴപ്പം അഹങ്കാരമാണ്. കൊച്ചിയില്‍ ഇത്രയും വലിയ സിപിഎമ്മുകാര്‍ ഉണ്ടായിട്ടും ഡ്രഗ് മാഫിയയെ തുടച്ചുനീക്കാന്‍ സാധിച്ചിട്ടില്ല.
ഡിവൈഎഫ്ഐക്കാര്‍ കഞ്ചാവ് ചുരുട്ടി പിടിച്ച് വലിക്കുന്നയാളുടെ ഫോട്ടോയും വെച്ചിട്ടാണ് കഞ്ചാവിനും മയക്കുമരുന്നിനുമെതിരെ പോരാടാന്‍ പോകുന്നത്. ആര്‍എസ്എസുകാര്‍ ഇവിടെ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടോ. ആര്‍എസ്എസുകാര്‍ താജില്‍ നടത്തിയത് പോലെ ഭീകരാക്രമണം ഇവിടെ നടത്തുന്നുണ്ടോ എന്ന് ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു.
ഏതെങ്കിലും ഭീകരാക്രമണത്തില്‍ ആര്‍എസ്എസിന് എന്തെങ്കിലും രീതിയിലുള്ള പങ്കുണ്ടോ? പക്ഷേ അടിച്ചാല്‍ തിരിച്ചടിക്കും. ഗുരുവിനെ ശുശ്രൂഷ കൊണ്ടും, ജനത്തെ ധാരണ കൊണ്ടും, സത്യത്തെ നീതി കൊണ്ടും, ശത്രുവിനെ ആയുധം കൊണ്ടും ജയിക്കാന്‍ ഈ ഭാരതം പഠിപ്പിച്ചിട്ടുണ്ട്.
ഇവിടെ എല്ലാ മതക്കാര്‍ക്കും സുഖമായി ജീവിക്കാന്‍ പറ്റും. ഇവിടെ ആര്‍എസ്എസുകാരനോ ബിജെപിക്കാരനോ ഉന്നതരോ ഭീഷണിയല്ല. ഇസ്ലാമിക ചിന്തയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഇതൊരു ഇസ്ലാമിക രാജ്യമാക്കാമെന്ന് കരുതരുത്.
നിങ്ങള്‍ക്ക് ഇസ്ലാമായി ജീവിക്കാം. ശരിയത്ത് നിയമമാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാം. ക്രിസ്ത്യാനികളെ ഇവിടേക്ക് സ്വാഗതം ചെയ്തത്. ഇംഗ്ലീഷ് നിയമമാണ് വേണ്ടതെങ്കില്‍ അമേരിക്ക അടക്കമുള്ളിടത്തേക്ക് പോകാം. ബുദ്ധിസമാണെങ്കില് ചൈന, ജപ്പാന്, തിബറ്റ് പോലുള്ള രാജ്യങ്ങളുണ്ട്. ഈ രാജ്യം എല്ലാവരെയും സ്വീകരിച്ച ചരിത്രമുള്ളതാണെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications