'ബിജെപിക്ക് പോയ വോട്ടുകൾ യുഡിഎഫിന് തിരിച്ച് കിട്ടി', തൃപ്പൂണിത്തുറയിൽ വിജയം ഉറപ്പിച്ച് കെ ബാബു
കൊച്ചി: തൃപ്പൂണിത്തുറയിൽ എൽഡിഎഫ് തോൽവി ഉറപ്പിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു. ബിജെപി വോട്ട് യുഡിഎഫിന് ലഭിച്ചു എന്നുളള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ തോൽവി സമ്മതിക്കലാണ് എന്ന് കെ ബാബു ഫേസ്ബുക്കിൽ കുറിച്ചു.
ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം
തൃപ്പൂണിത്തുറയിൽ 2016ൽ കെ ബാബുവിനെ എം സ്വരാജ് അട്ടിമറിക്കുകയായിരുന്നു. ഇത്തവണയും സ്വരാജ് തന്നെയാണ് തൃപ്പൂണിത്തുറയിൽ മത്സരിച്ചത്.. ശക്തമായ മത്സരം ആയിരുന്നു മണ്ഡലത്തിൽ നടന്നത്.

സിപിഎമ്മിന്റെ കുടിലതന്ത്രം
കെ ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: " തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട് ലഭിക്കുവാനുള്ള പ്രാദേശിക ഇടപെടൽ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ" തോൽവി സമ്മതിക്കലാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യുഡിഎഫ് - ബിജെപി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കുവാനുള്ള സിപിഎമ്മിന്റെ കുടിലതന്ത്രമായിരുന്നു.

ബിജെപിക്ക് 29800ലധികം വോട്ടുകൾ
2016 ലെ തിരഞ്ഞെടുപ്പിൽ 29800ലധികം വോട്ട് ബിജെപി നേടിയതാണ് യുഡിഎഫിന്റെ തോൽവിക്കും സിപിഐഎമ്മിന്റെ വിജയത്തിനും നിദാനം. പ്രൊഫസർ തുറവൂർ വിശ്വംഭരന്റെ സ്ഥാനാർത്ഥിത്വവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചാരണ യോഗവും ബിഡിജെഎസ് സഖ്യവുമാണ് ബിജെപിക്ക് 29800ലധികം വോട്ടുകൾ നേടിക്കൊടുത്തത്.

എംഎൽഎ അപ്രാപ്യൻ
ബിജെപിക്ക് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ പതിനയ്യായിരത്തിൽ കൂടുതൽ അടിസ്ഥാന വോട്ടുകൾ ഇല്ല. ആ സാഹചര്യങ്ങളൊന്നും നിയോജക മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിൽ ശക്തമായിരുന്നില്ല. നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പും വിശ്വാസ പ്രശ്നത്തിൽ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും സ്വീകരിച്ച നിലപാടും ജനങ്ങൾക്ക് എംഎൽഎ അപ്രാപ്യൻ ആണെന്നുള്ള പ്രശ്നവും ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമായിരുന്നു.

തോൽവി ഉറപ്പ്
ബിജെപിക്ക് 2016 ലഭിച്ച നിഷ്പക്ഷ വോട്ടുകൾ മുൻകാലങ്ങളിൽ തനിക്ക് ലഭിച്ചുകൊണ്ടിരുന്നതാണ്. ആ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തലാണ് യുഡിഎഫ്ന്റെ വിജയസാധ്യതക്ക് അടിസ്ഥാനം. ബിജെപി കൂടുതൽ വോട്ടുകൾ പിടിക്കുന്നതിലൂടെ വിജയം സ്വപ്നം കണ്ടിരുന്ന സിപിഎം ഇന്ന് തികച്ചും നിരാശരാണ്. തൃപ്പൂണിത്തുറയിൽ ബിജെപി - യുഡിഎഫ് ബന്ധം ആരോപിക്കുന്നത് തോൽവി ഉറപ്പായ സാഹചര്യത്തിൽ മുൻകൂർ ജാമ്യം എടുക്കൽ മാത്രമാണ്''.
അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications