എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ പെയ്തത് കൊണ്ട് ആളുകള്‍ പുറത്തിറങ്ങിയില്ല, ഉപതിരഞ്ഞെടുപ്പ് വിജയിക്കുമായിരുന്നുവെന്ന് സതീശന്‍

Google Oneindia Malayalam News

കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പലയിടത്തും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. മഴ പെയ്തില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആളുകള്‍ പുറത്തിറങ്ങി വോട്ട് ചെയ്യുമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. അതേസമയം സിപിഎം കൊച്ചി കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുമറിച്ചുവെന്ന് സതീശന്‍ ആരോപിച്ചു. നഗരസഭാ ഭരണം നിലനിര്‍ത്താന്‍ വേണ്ടി സിപിഎം ഇങ്ങനൊരു കാര്യം ചെയ്തത്. ബിജെപിക്ക് ജയിക്കാനായാല്‍ ഒരിക്കലും സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകില്ല. എന്നാല്‍ യുഡിഎഫിന് വിജയിക്കാനായാല്‍ അവരുടെ ഭരണം നഷ്ടമാകുമെന്നും സതീശന്‍ പറഞ്ഞു.

അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍

1

മന്ത്രി രാജീവ് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ബിജെപിയുമായി കൂട്ടുകെട്ടുണ്ട് കോണ്‍ഗ്രസിനെന്നായിരുന്നു ആരോപണം. പക്ഷേ കണക്ക് നോക്കുമ്പോള്‍ അങ്ങനെയല്ല. നഗരത്തില്‍ കഴിഞ്ഞ തവണ യുഡിഎഫ് തോറ്റത് 271 വോട്ടിനാണ്. ഇത്തവണ അത് 75 വോട്ടിനായി മാറി. ഇവിടെ ബിജെപിയെ ജയിപ്പിക്കാന്‍ പരസ്യമായ സഹായം നല്‍കിയത് സിപിഎമ്മാണ്. അവരെന്തിനാണ് ബിജെപിയെ ജയിപ്പിക്കാന്‍ നോക്കിയതെന്ന് പരിശോധിച്ചാല്‍ മനസിലാവും. കൊച്ചി കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാനാണ്. ബിജെപി ജയിച്ചാല്‍ യുഡിഎഫിനെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്ന് അവര്‍ക്കറിയാമെന്നും സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 24 വോട്ടാണ്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കഴിഞ്ഞ പ്രാവശ്യം വീഫോര്‍ കൊച്ചിയിലെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അവര്‍ക്ക് ഒറ്റയ്ക്ക് കിട്ടിയത് 250 വോട്ടാണ്. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കിട്ടിയത് 328 വോട്ടാണ്. 78 വോട്ടാണോ ആകെ സിപിഎമ്മിനുള്ളത് ആ ഡിവിഷനില്‍. പി രാജീവ് വടി കൊടുത്ത് അടി വാങ്ങിക്കരുത്. നഗരത്തില്‍ സിപിഎം ബിജെപിയെ സഹായിച്ചതിന് കൃത്യമായി തെളിവുണ്ട്. നെടുമ്പാശ്ശേരിയില്‍ യുഡിഎഫ് ഒരു വോട്ടിനാണ് ഭരിക്കുന്നത്. അവിടെ കഴിഞ്ഞ തവണ 174 വോട്ടിനാണ് ജയിച്ചത്. ഇത്തവണ അത് 274 വോട്ടായി മാറിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

മുമ്പ് നഗരത്തില്‍ 271 വോട്ടിനാണ് യുഡിഎഫ് തോറ്റത്. അതേ സ്ഥലത്ത് ഉപതിരഞ്ഞെടുപ്പില്‍ 75 വോട്ടിനായി തോല്‍വി. ചെറിയ മഴയൊക്കെ പെയ്തപ്പോള്‍ ആളുകള്‍ പുറത്തിറങ്ങിയില്ല. ഇല്ലെങ്കില്‍ ആ സീറ്റിലും ഞങ്ങള്‍ വിജയിക്കുമായിരുന്നു. യുഡിഎഫ് ദുര്‍ബലമായി എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്. കണക്ക് നോക്കുകയാണെങ്കില്‍ വോട്ട് കൂടുതലാണ് ഞങ്ങള്‍ക്ക് കിട്ടിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും ഇങ്ങനെ പറയുകയാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ സുധാകരനെതിരെ സിപിഎമ്മും വിമര്‍ശനം കടുപ്പിച്ചിട്ടുണ്ട്. കാഞ്ഞിരക്കുരുവില്‍ നിന്ന് മധുരം പ്രതീക്ഷിക്കുന്നില്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു.

ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

Ernakulam
English summary
cpm votes leaked to bjp in local body polls, congress votes increased claims vd satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X