എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ നേതാക്കള്‍ തൃക്കാക്കരയില്‍ ഇറങ്ങിയില്ല, അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ സിപിഎം നടപടിയെടുക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തവണ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നാണ് സൂചന. ഇതിനോടകം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ജില്ലാ സമിതിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം ജില്ലയിലെ സംസ്ഥാന നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വത്തിനും പരാതികളുണ്ട്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്ന് എം സ്വരാജ് കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ വലിയൊരു വിഭാഗം ആളുകളും എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്നാണ് സ്വരാജ് പറയുന്നത്.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

1

ഇതിലുള്ള അതൃപ്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുണ്ടായിരുന്ന സ്വരാജ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം തൃക്കാക്കരയില്‍ സിപിഎം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നത് മുതല്‍ ജില്ലാ നേതാക്കളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും രണ്ട് തട്ടിലായിരുന്നു. ഒടുവില്‍ സംസ്ഥാന നേതാക്കളുടെ താല്‍പര്യപ്രകാരമാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി പുതിയ ആളെ കൊണ്ടുവരാന്‍ ജില്ലയില്‍ നിന്നുള്ള എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചുക്കാന്‍ പിടിച്ചെന്നാണ് ഒര വിഭാഗം നേതാക്കളുടെ ആരോപണം.

അതേസമയം സ്വരാജും രാജീവും അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ജില്ലാ നേതാക്കളുടെ ആരോപണം നീളുന്നത്. പ്രചാരണം ഇവര്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് തട്ടിയെടുത്തെന്നാണ് നേതൃത്വത്തില്‍ പൊതുവേയുള്ള വികാരം. എന്നാല്‍ ജില്ലാ നേതാക്കളാണ് പരാജയത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലില്‍ തന്നെ വലിയ പരാജയമുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പുതിയ വോട്ടര്‍മാരെ ചേര്‍ത്താനേ സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ, ബ്രാഞ്ച്-ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് പുതിയ വോട്ടര്‍മാരെ ചേര്‍ക്കണണെന്ന് അറിയിച്ച് പ്രത്യേക സര്‍ക്കുലര്‍ തന്നെ നല്‍കിയിരുന്നു.

നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം വന്നിട്ടും പുതിയ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്ന കാര്യം മുന്നോട്ട് നീങ്ങിയതേയില്ല. ബൂത്ത് തലത്തിലുള്ള വോട്ടിംഗ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന നേതൃത്വത്തിന് ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. അതേസമയം തോല്‍വിയില്‍ നടപടി ശക്തമാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സികെ മണിശങ്കറിനെതിരെ അടക്കം സിപിഎം നടപടിയെടുത്തിരുന്നു. ഇത്തവണ വലിയ പരാജയമാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വരെ നടപടി നേരിടേണ്ടി വരും. ഇരുപതോളം പേര്‍ നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും''ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും'

Recommended Video

cmsvideo
മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam

Ernakulam
English summary
cpm will take disciplinary action on thrikkakara defeat, leaders from district committee in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X