എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേരിലും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍; പണം തട്ടാന്‍ ശ്രമം

Google Oneindia Malayalam News

കൊച്ചി: ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ പോലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. പണം തട്ടലാണ് പ്രധാന ഉദ്ദേശം. റൂറല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയും സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് നോയല്‍ ഒാഫീസറുമായ എം ആര്‍ മധുബാബുവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുകയാണ്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടിക്കാനുള്ള ഊര്‍ജ ശ്രമം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് എട്ട് മാസത്തിനുള്ളില്‍ 250 പരാതികള്‍ വ്യാജ അക്കൗണ്ടുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്.

internet

Recommended Video

cmsvideo
എറണാകുളം: ഉയർന്ന ഉദ്യോഗസ്ഥന്റെ പേരിലും ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ടുകൾ

എന്നാല്‍ ഇത് ആദ്യമായാണ് ഇയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടന്നത്. ഡിവൈഎഫ്‌ഐ പോലും ഇത് അറിയുന്നത് രണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടോയെന്ന് സുഹൃത്തുക്കള്‍ തിരക്കിയപ്പോഴാണ്.

യഥാര്‍ത്ഥ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഡിവൈഎഫ് ഐയുടെ സുഹൃത്ത് പട്ടികയിലുള്ളവരേയും മെസഞ്ചര്‍ ആപ്പില്‍ ബന്ധപ്പെട്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഗൂഗിള്‍ പേയില്‍ പണം തട്ടുകയായിരുന്നു. അക്കൗണ്ടിലെ സുഹൃത്തുക്കളില്‍ സമ്പന്നര്‍ എന്ന് തോന്നുന്നവര്‍ക്ക് റിക്വസ്റ്റ് അയച്ചാണ് വ്യാജ അക്കൗണ്ടില്‍ ചേര്‍ക്കുന്നത്.

വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്;പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്;പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്

ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍

Ernakulam
English summary
creating fake social account in the name of high officials and extort money is become common in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X