എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ധാനം: യുവതിയിൽ നിന്ന് തട്ടിയത് രണ്ടേകാൽ കോടി, രണ്ട് പേർ അറസ്റ്റിൽ

Google Oneindia Malayalam News

കൊച്ചി: വിദേശത്ത് ജയിലിലായ ഭർത്താവിന്റെ മോചനം വാഗ്ധാനം ചെയ്ത് പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ. ആലുവ റൂറൽ ക്രൈം ബ്രാഞ്ചാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും അറസ്റ്റിലായിട്ടുള്ളത്. ഇതോടെ രണ്ട് പേരെയും ഈ മാസം 27 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ് ലം മൌലവി, കാഞ്ഞിരപ്പള്ളി സ്വദേശിയായ ബിജിലി മുഹമ്മദ് എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.

മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണം, പാര്‍ട്ടി ഉണ്ടാക്കണം, ബിജെപിയില്ല, ഞെട്ടിച്ച് സാക്കിര്‍ നായിക്ക്!മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണം, പാര്‍ട്ടി ഉണ്ടാക്കണം, ബിജെപിയില്ല, ഞെട്ടിച്ച് സാക്കിര്‍ നായിക്ക്!

ഖത്തറിൽ ജയിലിൽ അടയ്ക്കപ്പെട്ട അനീഷയുടെ ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ധാനം നൽകിയാണ് പ്രതികൾ ഇലരിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടുന്നത്. 2018ലാണ് അനീഷയിൽ നിന്ന് ഭർത്താവിനെ രക്ഷപ്പെടുത്താമെന്ന ഉറപ്പിന്മേൽ ഇവർ പണം കൈപ്പറ്റുന്നത്. ഗൾഫ് രാഷ്ട്രങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അനീഷയുടെ ഭർത്താവ് സാമ്പത്തിക പ്രതിസന്ധിയി അകപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുന്നത്. ഇതോടെയാണ് ഭർത്താവിനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിന് വേണ്ടി അനീൽ ഘട്ടംഘട്ടമായി ഇവർക്ക് രണ്ടേകാൽ കോടി രൂപ നൽകുന്നത്. ഖത്തറിൽ കോൺട്രാക്ടറായിരുന്നു അനീഷയുടെ ഭർത്താവ്.

arrest-159410

ഇരുവരും ചേർന്ന് തന്നെ പറ്റിക്കുകയാണെന്ന് ബോധ്യമായതോടെയാണ് സംഭവത്തിൽ അനീഷ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തിലാണ് കേസിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. അനീഷ തങ്ങൾക്ക് നൽകിയ പണം തലവണ ഖത്തറിൽ പോകുന്നതിനായി ചെലവഴിച്ചെന്നും അവരുടെ ഭർത്താവിനെ പുറത്തിറക്കുന്നതിനായി പലർക്കും കൈമാറിയെന്നും പ്രതികൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

Ernakulam
English summary
Crime Branch arrested Two accused after fruad from Moovattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X