എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഎഇ അറ്റാഷെയുമായി സംസാരിച്ച് കസ്റ്റംസ്, ഇനി വേണ്ടത് കോണ്‍സുലേറ്റിലെ ദൃശ്യങ്ങള്‍, വഴിത്തിരിവ്!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎയും ദുബായിലുള്ള ബന്ധങ്ങളെ കുറിച്ച് വിശദമായി പഠിക്കുന്നു. പ്രതികളെ ഓരോന്നായി ഇന്ത്യയിലെത്തിക്കാനാണ് നീക്കം. സ്വപ്‌ന സുരേഷിന്റെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ബന്ധത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. കുറഞ്ഞ പണത്തിനാണ് ഇവര്‍ സഹായിച്ചിരുന്നത് എന്ന വാദങ്ങളെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം ശിവശങ്കര്‍ ചില നിര്‍ണായക കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നും സൂചനയുണ്ട്.

അറ്റാഷെയുമായി സംസാരിച്ചു

അറ്റാഷെയുമായി സംസാരിച്ചു

കേസിലെ നിര്‍ണായക വഴിത്തിരിവെന്ന വിശേഷിപ്പിക്കാവുന്ന നീക്കമാണ് കസ്റ്റംസ് നടത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുമായി കസ്റ്റംസ് സംസാരിച്ചു. പക്ഷേ എന്തൊക്കെയാണ് ചോദിച്ചറിഞ്ഞതെന്ന് വ്യക്തമല്ല. യുഎഇ കോണ്‍സുലേറ്റിലെ ദൃശ്യങ്ങളും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അറ്റാഷെയുടെ ഓഫീസില്‍ സ്വപ്‌നയും സരിത്തും വന്നത് അടക്കമുള്ള ദൃശ്യങ്ങളും എത്ര നേരം ചെലവിട്ടു തുടങ്ങിയ കാര്യങ്ങളും കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കും. എന്നാല്‍ അറ്റാഷെയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎ അടക്കമുള്ളവര്‍ക്ക് സാധിക്കില്ല.

സ്വപ്‌ന ശിവശങ്കറിനെ കുടുക്കിയോ?

സ്വപ്‌ന ശിവശങ്കറിനെ കുടുക്കിയോ?

സ്വപ്‌നയുമായി തനിക്കുണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്നും ശിവശങ്കര്‍ പറയുന്നു. എന്നാല്‍ അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താതിരുന്നത് തന്റെ പിഴയാണ്. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനായിട്ടാണ് ശിവശങ്കറിനെ വിളിച്ച് വരുത്തിയതെങ്കിലും കേസില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹം പ്രതിപ്പട്ടികയിലേക്ക് എത്തുമോ എന്ന കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

സ്വപ്‌നയില്‍ നിന്ന് പണം വാങ്ങി

സ്വപ്‌നയില്‍ നിന്ന് പണം വാങ്ങി

സ്വപ്‌നയില്‍ നിന്ന് പണം വാങ്ങിയെന്ന കാര്യം ശിവശങ്കര്‍ സമ്മതിച്ചു. 50000 രൂപയാണ് താന്‍ വാങ്ങിയത്. കടമോ പ്രത്യുപകാരമോ എന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചു. തനിക്ക് സാമ്പത്തിക പ്രയാസം ഉണ്ടായപ്പോഴാണ് പണം കടം വാങ്ങിയത്. അത് കടമായി തന്നെയാണ് വാങ്ങിയത്. ഇതുവരെ ആ പണം തിരിച്ച് കൊടുത്തിട്ടില്ല. ഒന്നും വേണ്ടിയുള്ള പ്രത്യുപകരമായല്ല താന്‍ പണം വാങ്ങിയതെന്നും ശിവശങ്കര്‍ പറഞ്ഞു. അതേസമയം അന്വേഷണവുമായി പൂര്‍ണായും സഹകരിക്കുമെന്ന് ശിവശങ്കറിന്റെ അഭിഭാഷകരും പറയുന്നു.

Recommended Video

cmsvideo
ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam
അവ്യക്തതകള്‍ ഇങ്ങനെ

അവ്യക്തതകള്‍ ഇങ്ങനെ

സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്നയെ നിയമിക്കാന്‍ കാരണം ശിവശങ്കറിന്റെ ശുപാര്‍ശയായിരുന്നു. ഇക്കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയിലുള്ള അവ്യക്തത തുടരുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അടക്കമുള്ള കാര്യങ്ങളിലാണ് ഇനിയും വ്യക്തത വരാനുള്ളത്. കഴിഞ്ഞ ദിവസം സ്വപ്‌ന അടക്കമുള്ള താമസിച്ച അതേ ഹോട്ടലില്‍ തന്നെയാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ താമസിപ്പിച്ചത്. ഇവിടെ എന്‍ഐഎ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

ഫൈസലിനെതിരെ വാറണ്ട്

ഫൈസലിനെതിരെ വാറണ്ട്

ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഫൈസല്‍ ദുബായില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. എപ്പോള്‍ വിട്ടുകിട്ടുമെന്ന കാര്യത്തിലും ഇതുവരെ ക്ലാരിറ്റി ഉണ്ടായിട്ടില്ല. അതേസമയം റബിന്‍സിനെ കുറിച്ചും ഇയാളുടെ പിന്നിലുള്ള മൂവാറ്റുപുഴ സംഘത്തെ കുറിച്ചും കാര്യമായിട്ടുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ കേസിലെ വലിയൊരു ചങ്ങലയെ പൊളിക്കാനും സാധിക്കൂ.

മാപ്പുസാക്ഷിയാക്കാന്‍ നീക്കം

മാപ്പുസാക്ഷിയാക്കാന്‍ നീക്കം

ശിവശങ്കര്‍ കേസില്‍ സാക്ഷിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ രാജീവ് വ്യക്തമാക്കി. പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഐടി വകുപ്പില്‍ സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് യുഎഇ കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടാണെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടി പരിശോധിച്ച ശേഷമേ മാപ്പുസാക്ഷിയാക്കൂ.

സ്വപ്‌നയുമായുള്ള പരിചയം

സ്വപ്‌നയുമായുള്ള പരിചയം

സ്വപ്‌ന തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കര്‍ വ്യക്തമാക്കി. ഭരണമുന്നണിയുമായി ബന്ധമുള്ള ആരും സ്വപ്‌നയ്ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. അതേസമയമം റമീസിനെയും ഫൈസല്‍ ഫരീദിനെയും പോലുള്ള വമ്പന്‍ സ്രാവുകളെയും ശിവശങ്കറിന് അറിയില്ല. സ്വപ്‌നയുടെ ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍ മാത്രമാണ് ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുള്ളതെന്നും ശിവശങ്കര്‍ പറഞ്ഞു.

Ernakulam
English summary
customs talks to uae consulate attache on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X