പെറ്റി കേസുകൾ വർദ്ധിപ്പിക്കാൻ നിർദ്ദേശം; വയർലെസ് സന്ദേശം പുറത്ത്, ഐശ്വര്യ ദോഗ്രെ വീണ്ടും വിവാദത്തിൽ
കൊച്ചി: കൊവിഡ് കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പെറ്റി കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഡിസിപിയുടെ വിവാദ നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
ഡിസിപി ഐശ്വര്യ ദോഗ്രയാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡിസിപിയുടെ പേരില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്‌നേഷനുകളിലേക്ക് സന്ദേശമയച്ചു. വയര്‍ലെസ് സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്യുന്നതില്‍ ചില പൊലീസ് സ്റ്റേഷനുകള്‍ പിന്നിലാണെന്നാണ് ഡിസിപിയുടെ വിമര്‍ശനം. സംസ്ഥാനത്ത് പൊലീസിന്റെ പരിശോധന അതിരുകടക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പെറ്റി കേസ് വര്‍ദ്ധിപ്പിക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പുറത്തുവന്നത്. പൊലീസ് പരിശോധന വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളെ പിഴിയുകയാണെന്ന വിമര്‍ശനം നിയമസഭയിലും ഉയര്‍ന്നിരുന്നു.
പെറ്റി കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഈ ടാര്‍ഗെറ്റ് തികയ്ക്കാനുള്ള തന്ത്രപ്പാടില്‍ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ മറ്റ് എന്താണ് വഴിയെന്നാണ് പൊലീസുകാര്‍ ചോദിക്കുന്നത്.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications