Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വിവാദത്തില്‍പ്പെട്ട് ഐശ്വര്യ ഡോങ്‌റെ; പൊലീസുകാരന് സസ്‌പെന്‍ഷന്‍, കാരണം അനുമതിയില്ലാതെയുള്ള അഭിമുഖം

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനില്‍ ടി-കോഫി വെന്‍ഡിംഗ് മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍ കയ്യെടുത്ത പൊലീസുകാരനെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥനെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ എന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ രഘുവിനെതിരെയാണ് നടപടി. അതേസമയം, ഉദ്ഘാടനത്തിന് ഡിസിപിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് സസ്‌പെന്‍ഷന് പിന്നിലെ കാരണമെന്നാണ് പൊലീസുകാര്‍ക്കിടെയിലെ സംസാരം.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

kochi

സംഭവത്തില്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് മേലാധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ കൂടുതല്‍ ജന സൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.

സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയും സഹപ്രവര്‍ത്തകരില്‍ നിന്നും പണം കണ്ടെത്തിയുമാണ് രഘു പദ്ധതി നടപ്പാക്കിയത്. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. പൊതുജനങ്ങളുമായി പൊലീസ് കൂടുതല്‍ സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം കൂടി പാലിക്കുകയാണ് പദ്ധതിയിലൂടെ ചെയ്തത്.

ഇതാദ്യമായല്ല ഐശ്വര്യ ഡോങ്‌റെ വിവാദത്തില്‍പ്പെടുന്നത്. കൊച്ചി ഡിസിപിയായി ചുമതലപ്പെടുത്തിയതിന് പിന്നാലെ എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനിലെ പറാവു നിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥ ശ്രദ്ധാലുവല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാല്‍ കൊവിഡ് കാലത്ത് തടഞ്ഞതിനെ അഭിനന്ദിക്കേണ്ടതിന് പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കമ്മിഷണര്‍ ഇവരെ താക്കീത് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+