എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും വിവാദത്തില്‍പ്പെട്ട് ഐശ്വര്യ ഡോങ്‌റെ; പൊലീസുകാരന് സസ്‌പെന്‍ഷന്‍, കാരണം അനുമതിയില്ലാതെയുള്ള അഭിമുഖം

Google Oneindia Malayalam News

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനില്‍ ടി-കോഫി വെന്‍ഡിംഗ് മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍ കയ്യെടുത്ത പൊലീസുകാരനെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥനെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ എന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ രഘുവിനെതിരെയാണ് നടപടി. അതേസമയം, ഉദ്ഘാടനത്തിന് ഡിസിപിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് സസ്‌പെന്‍ഷന് പിന്നിലെ കാരണമെന്നാണ് പൊലീസുകാര്‍ക്കിടെയിലെ സംസാരം.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

kochi

സംഭവത്തില്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് മേലാധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ കൂടുതല്‍ ജന സൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.

പിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങുംപിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങും

സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയും സഹപ്രവര്‍ത്തകരില്‍ നിന്നും പണം കണ്ടെത്തിയുമാണ് രഘു പദ്ധതി നടപ്പാക്കിയത്. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. പൊതുജനങ്ങളുമായി പൊലീസ് കൂടുതല്‍ സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം കൂടി പാലിക്കുകയാണ് പദ്ധതിയിലൂടെ ചെയ്തത്.

'ഉമ്മൻ ചാണ്ടിയെ മൂക്കിൽ വലിച്ചു കയറ്റുമെന്ന്; ആരാ ഉവ്വേ ഇയാൾ?' പിസി ജോർജിനെതിരെ ആലപ്പി അഷ്‌റഫ്'ഉമ്മൻ ചാണ്ടിയെ മൂക്കിൽ വലിച്ചു കയറ്റുമെന്ന്; ആരാ ഉവ്വേ ഇയാൾ?' പിസി ജോർജിനെതിരെ ആലപ്പി അഷ്‌റഫ്

ഇതാദ്യമായല്ല ഐശ്വര്യ ഡോങ്‌റെ വിവാദത്തില്‍പ്പെടുന്നത്. കൊച്ചി ഡിസിപിയായി ചുമതലപ്പെടുത്തിയതിന് പിന്നാലെ എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനിലെ പറാവു നിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥ ശ്രദ്ധാലുവല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാല്‍ കൊവിഡ് കാലത്ത് തടഞ്ഞതിനെ അഭിനന്ദിക്കേണ്ടതിന് പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കമ്മിഷണര്‍ ഇവരെ താക്കീത് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് കോൺഗ്രസ് വിയർക്കും, ശിവകുമാറിനെ വീഴ്ത്താൻ ആന്റണി രാജു, ബിജെപിയിൽ നിന്ന് ഇ ശ്രീധരൻ?തിരുവനന്തപുരത്ത് കോൺഗ്രസ് വിയർക്കും, ശിവകുമാറിനെ വീഴ്ത്താൻ ആന്റണി രാജു, ബിജെപിയിൽ നിന്ന് ഇ ശ്രീധരൻ?

ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടികഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക

കോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎംകോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎം

Recommended Video

cmsvideo
വിദ്യാർത്ഥികളെ അഭ്യാസം കാണിച്ച് ഞെട്ടിച്ച്‌ രാഹുൽ

Ernakulam
English summary
DCP Aishwarya Dongre suspends policeman for setting up coffee vending machine at police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X