എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാതിയും വക്രതയും ദുഷ്കരമാക്കുന്ന ജീവിതങ്ങളെക്കുറിച്ച് ബിനാലെ ചര്‍ച്ച; ആര്‍ട്ടിസ്റ്റ് ആര്യകൃഷ്ണന്‍ ഒരുക്കിയ പ്രദര്‍ശനയിടത്തിലായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്

  • By Desk
Google Oneindia Malayalam News

കൊച്ചി: ജാതിയും ലിംഗപരമായവുമായ വ്യത്യാസങ്ങളെ സമൂഹം എത്രമാത്രം വക്രതയായി കാണുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കൊച്ചി-മുസിരിസ് ബിനാലെയില്‍ നടന്ന ചര്‍ച്ച. ഭിന്നലിംഗക്കാരുടെ ജീവിതത്തെക്കുറിച്ച് ആര്‍ട്ടിസ്റ്റ് ആര്യകൃഷ്ണന്‍ ഒരുക്കിയ പ്രദര്‍ശനയിടത്തിലായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ഞെട്ടിക്കുന്ന സംഭവം വിവരിച്ചു കൊണ്ടാണ് ഗവേഷകനായ കുണാല്‍ ദുഗ്ഗല്‍ ഈ ചര്‍ച്ചയില്‍ സംസാരിച്ചത്.

300 മൈാബൈല്‍ ഫോണുകള്‍ സജീവം... വ്യോമസേന ഭീകരരുടെ സാന്നിധ്യം ഉറപ്പിച്ചത് ഇങ്ങനെ

ഡേറ്റിംഗ് വെബ്സൈറ്റില്‍ ചമാര്‍ ജാതിയില്‍ പെട്ട ഇണയെ തേടിക്കൊണ്ട് വന്ന പരസ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പരസ്യം നല്‍കിയ വ്യക്തിയെ വിളിച്ചപ്പോള്‍ ഈ ജാതിയില്‍ നിന്നുള്ള ഇണയില്‍ നിന്ന് രതിവൈകൃതങ്ങള്‍ പ്രതീക്ഷിക്കുന്നതായാണ് മറുപടി ലഭിച്ചതെന്ന് കുണാല്‍പറഞ്ഞു. മനുഷ്യത്വത്തിന് തന്നെ അപമാനമായ ഈ മറുപടി ദളിത് വിഭാഗങ്ങളോട് സമൂഹം പുലര്‍ത്തുന്ന മനോഭാവത്തെ കാണിക്കുന്നുവെന്ന് കുണാല്‍ പറഞ്ഞു.

Binnale

ഡിസൈഡെന്‍റിഫിക്കേഷന്‍; കോണ്‍വെര്‍സേഷന്‍സ് ഓണ്‍ എവരിഡേ കാസ്റ്റ് ആന്‍ഡ് ക്വീര്‍നെസ്സ് എന്നതായിരുന്നു ചര്‍ച്ചാ വിഷയം. കുണാലിനെ കൂടാതെ ദളിത് അവകാശ പ്രവര്‍ത്തക അലീന ആകാശമിട്ടായി, ചിഞ്ചു അശ്വതി എന്നിവരായിരുന്നു ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ കോയമ്പത്തൂരില്‍ വച്ച് ഭിന്നലിംഗക്കാരി കൂടിയായ ചിഞ്ചുവിന് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് അവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല. കേരള സംസ്ഥാന ഭിന്നലിംഗ നീതി ബോര്‍ഡംഗം കൂടിയാണ് ചിഞ്ചു. ദളിത് വംശജരെ പല വിധത്തില്‍ മുഖ്യധാരയില്‍ നിന്ന് മാറ്റിനിറുത്തി വരികയാണെന്ന് അലീന ആകാശമിട്ടായി പറഞ്ഞു.

ദളിതനാണെന്ന് സമൂഹത്തിന് മനസിലായാല്‍ പിന്നെ ബുദ്ധിമുട്ടുകള്‍ ഏറി വരുമെന്നും അവര്‍ പറഞ്ഞു. കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട മരിയ എന്ന ഭിന്നലിംഗക്കാരിയുടെ സമരണാര്‍ത്ഥമാണ് ആര്യകൃഷ്ണന്‍ സ്വീറ്റ് മരിയ മോണ്യുമന്‍റ് എന്ന പ്രതിഷ്ഠാപനം ബിനാലെയില്‍ ഒരുക്കിയത്. തൊട്ടുകൂടായ്മ ഇന്നും കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുന്നുവെന്ന് അലീന ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും ഇത് നടക്കുന്നു. വിവേചനത്തിന് പുതിയ മാര്‍ഗങ്ങള്‍ സമൂഹം തേടുന്നുവെന്ന് മാത്രം.

ജാതി പറയാന്‍ സമൂഹം എല്ലാവരെയും പ്രേരിപ്പിക്കുകയാണെന്ന് അലീന പറഞ്ഞു. പൊതുവിഭാഗത്തില്‍ പ്രവേശനം ലഭിച്ചാലും ദളിത് സംവരണത്തില്‍ പ്രവേശനം നേടാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. സംവരണം വഴിയല്ലാതെ പ്രവേശനം നേടിയതിനെ പ്രൊഫസര്‍ ചോദ്യം ചെയ്ത സംഭവം കുണാലും ഓര്‍ത്തെടുത്തു. പൊതുവിഭാഗത്തിലെ ഒരാള്‍ക്ക് അവസരം നഷ്ടപ്പെടുത്തുകയല്ലേ ഇതെന്നായിരുന്നു അദ്ദേഹത്തിന്‍റെ സംശയം. എല്ലാവര്‍ക്കും ദളിത് വിദ്യാര്‍ത്ഥികള്‍ കുറച്ചു മാത്രം മതിയെന്ന മനോഭാവമാണെന്നും കുണാല്‍ പറഞ്ഞു.

Ernakulam
English summary
Debate about transgenders in Kochi binnale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X