സ്വരാജിന്റെ തോല്‍വി: നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല, ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച;റിപ്പോര്‍ട്ട്
എറണാകുളം: നിയമഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പല ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം. മാത്രവമുള്ള തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വീഴ്ചകള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നു. കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ കുറ്റ്യാടിയിലെ പരസ്യ പ്രകടനത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരം താഴ്ത്തിയത് ഇത്തരം നടപടിയുടെ ഭാഗമായിട്ടാണ്.
അരുവിക്കരയില്‍ ജി സ്റ്റീഫന്‍ എതിരായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയ വികെ മധു, ദേവികുളത്ത് രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ച എസ് രാജേന്ദ്രന് എന്നിവര്‍ക്കെതിരേയും പാര്‍ട്ടി നടപടി സ്വീകരിച്ചേക്കും. ഇവര്‍ക്ക് പുറമെ എറണാകുളം ജില്ലയിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരികയാണ്.
കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍: സ്വീകരിക്കുന്ന കാര്യം ആലോചിച്ചെന്ന് നേതാവ്

അനുകൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും 2015 ന് ശേഷം പാര്‍ട്ടിക്കും മുന്നണിക്കും എറണാകുളത്ത് മുന്നേറ്റം നടത്താന്‍ കഴിയാതെ പോവുന്നത് വിശദമായ പഠനത്തിന് വിധേയമാക്കണമെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോക സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ കേരള കോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് വന്നതോടെ കൂടുതല്‍ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചു. മറ്റ് അനുകൂല സാഹചര്യങ്ങളും നിരവധിയുണ്ടായിരുന്നു.
പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആകെയുള്ള 14 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് 5 സീറ്റില്‍ മാത്രം. കഴിഞ്ഞ തവണത്തെ അതേ സീറ്റ് നില. രണ്ട് സീറ്റിങ്ങ് സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫില്‍ നിന്നും രണ്ടെണ്ണം പിടിച്ചെടുക്കാന്‍ കഴിഞ്ഞതോടെയാണ് പിടിച്ച് നില്ക്കാന് സാധിച്ചത്. എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയിലെ തോല്‍വിയായിരുന്നു കൂടുതല്‍ ആഘാതമായത്. സിപിഐയുടെ കൈവശമുണ്ടായിരുന്ന മൂവാറ്റുപുഴയാണ് നഷ്ടമായ മറ്റൊരു സീറ്റ്.

കളമശ്ശേരിയും കുന്നത്ത്നാടുമാണ് പിടിച്ചെടുത്ത സീറ്റുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ പല മണ്ഡലത്തിലും ഗുരുതരമായ വീഴ്ചകല്‍ ചില നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഇവര്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ നടപടിക്കും സാധ്യതയുമുണ്ട്.

തൃപ്പുണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് അന്വേഷണം നടത്താൻ നേരേത്ത ഗോപി കോട്ടമുറിക്കൽ, കെജെ ജേക്കബ്, സിഎം. ദിനേശ്മണി, പിഎം ഇസ്മായിൽ എന്നിവര്‍ അടങ്ങിയ സമിതിയെ ആയിരുന്നു പാര്‍ട്ടി നിയോഗിച്ചത്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി, തിരഞ്ഞെടുപ്പ് ചുമതലയിലുള്ളവര്‍, പാര്‍ട്ടി അംഗങ്ങള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി നേതാക്കളുടെ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സികെ മണിശങ്കര്‍, എന്‍സി മോഹനന്, ജില്ലാ കമ്മിറ്റി അംഗങ്ങളായി സിഎന്‍ സുന്ദരന്‍, വിപി ശശീന്ദ്രന്, പികെ സോമന്, വിവിധ ഏരിയ സെക്രട്ടറിമാരായ പി വാസുദേവന്‍, പിഎ സലീം, ഷാജു ജേക്കബ്, കെഡി വിന്‍സെന്റ് എന്നിവര്‍ക്കെതിരേയാണ് പ്രധാനമായും പരാമര്‍ശങ്ങള്‍ ഉള്ളത്. ഇവരോട് പാര്‍ട്ടി വിശദീകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 15ന് പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുമ്പ് നടപടിയെടുക്കാനാണ് നീക്കം.

ജില്ലയില്‍ മാത്രമല്ല, സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിക്കും മുന്നണിക്കും ശക്തമായ തിരിച്ചടിയായിരുന്നു തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി. പാര്‍ട്ടി വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന ഘടകത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എം സ്വരാജ് പരാജയപ്പെട്ടു. രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ നോക്കിക്കണ്ട പോരില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 992 വോട്ടുകൾക്കായിരുന്നു വിജയിച്ചത്. 2016 ല്‍ ബാബുവിനെ 4467 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു എം സ്വരാജ് ആദ്യമായി നിയമസഭയില്‍ എത്തിയത്. എന്നാല്‍ സംസ്ഥാനത്ത് ആകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും സിറ്റിങ് മണ്ഡലത്തില്‍ പരാജയപ്പെടേണ്ടി വന്നു.

കെ. ബാബുവിലൂടെ യുഡിഎഫ് 65875 വോട്ടുകള്‍ പിടിച്ചപ്പോള്‍ സ്വരാജിന് സ്വന്തമാക്കാന്‍ കഴിഞ്ഞത് 64883 വോട്ടായിരുന്നു. പാർട്ടി നേതൃത്വം ഇവിടെ വേണ്ടപോലെ പ്രവർത്തിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപോലും വോട്ട് ചോർച്ചയുണ്ടായെന്നും വിലയിരുത്തുന്നു. ശബരിമലയടക്കമുള്ള വിഷയങ്ങൾ വലിയ പ്രചാരണായുധമാക്കിയ കെ ബാബുവിന്റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതുപോലെ തൃക്കാക്കരയിൽ ഡോ. ജേക്കബിെൻറ സ്ഥാനാർഥിത്വം പാർട്ടിയിലെ പല നേതാക്കളും അംഗീകരിച്ചില്ല. പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. കേരള കോണ്‍ഗ്രസിന്റെ വരവോടെ വിജയിക്കാമെന്ന് കരുതിയ ഒരു മണ്ഡലമായിരുന്നു പിറവം. എന്നാല്‍ ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത പരാജയമാണ് നേരിട്ടത്. 2016 ല്‍ അനൂപ് ജേക്കബ് ആറായിരം വോട്ടിന് മാത്രമാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 25364 ആയി ഉയര്‍ന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ തന്നെ ഇവിടെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഒരു വിഭാഗം സിന്ധുമോള്‍ ജേക്കബിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. സ്ഥാനാർഥിക്കെതിരെ കൂത്താട്ടുകളും ഏരിയ സെക്രട്ടറി ഷാജു ജേക്കബ് വാട്സ്ആപ്പ് പോസ്റ്റ് ഇട്ടത് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. പെരുമ്പാവൂരിലും പരാജയത്തിന് പാർട്ടി നേതാക്കളുടെ പ്രവർത്തനത്തിലെ നിർജീവാവസ്ഥ കാരണമായി. ജില്ലയില്‍ 9 മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ട് കുറഞ്ഞത്. അഞ്ച് മണ്ഡലങ്ങളില്‍ 5000 ല്‍ അധികം വോട്ട് കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, മൂവാറ്റുപുഴയിലെ തോല്‍വിയിലും സ്ഥാനാര്‍ഥിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് സിപിഐയുടെ തന്നെ തിരഞ്ഞെടുപ്പ് അവലോകന സമിതി വ്യക്തമാക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ 9375 വോട്ടിന് വിജയിച്ച മണ്ഡലമാണ് ഇത്തവണ നഷ്ടമായത്. സിറ്റിങ് എംഎല്‍എയായ എല്‍ദോ എബ്രഹാം 6961 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടിനോട് പരാജയപ്പെടുകയായിരുന്നു.
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം
4 സീറ്റിന് മുന്നിലെത്തിയിട്ടും കോണ്‍ഗ്രസിന് തിരിച്ചടി: 'ചതിച്ചത്' ജെഡിഎസ്, ബിജെപിയെ പിന്തുണയ്ക്കും?