Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവം: പ്രതികള്‍ പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികളെ പിടികൂടി. കീഴടങ്ങാനുള്ള ശ്രമത്തിനിടെ കളമശ്ശേരി പൊലീസാണ് പ്രതികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയായിരുന്നു പൊലീസ് നടപടി. പൊലീസില്‍ കീഴടങ്ങാള്‍ വ്യക്തമാണെന്ന് ഇന്ന് രാവിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരുടെ അഭിഭാഷകനും ഇതേ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞിരുന്നു.

തങ്ങള്‍ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികള്‍ ഞായറാഴ്ച രാവിലെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയപ്പോള്‍ അപമാനിക്കപ്പെട്ടെന്നാണ് നടി പറഞ്ഞത്. ഷോപ്പിങ് മാളില്‍ വെച്ച് അപമാനിക്കപ്പെട്ട സംഭവം നടി ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നു പറയുകയായിരുന്നു. നടി പൊലീസില്‍ പരാതി നല്‍കിയില്ലെങ്കിലും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിജയ് സാഖറെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷമം നടത്താന്‍ കളമശ്ശേരി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

arrested

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. ഈ ദൃശ്യമങ്ങള്‍ പൊലീസ് മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. എന്നാല്‍ മാളില്‍ വെച്ചാണ് നടിയെ കണ്ടതെന്നും അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ലെന്നുമാണ് പ്രതികള്‍ വാദിക്കുന്നത്. മറ്റൊരു സംഘം എത്തി യുവതിയോടൊപ്പം ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത് അപ്പോള്‍ അവരുടെ അടുത്ത് പോയി സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് പ്രതികള്‍ വാദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+