Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് എന്തിന് തടസം നില്‍ക്കുന്നു എന്ന് കോടതി; നടിയെ കക്ഷി ചേര്‍ത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇക്കാര്യത്തിന്റെ കോടതി അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എന്തിനാണ് ദിലീപ് തുടരന്വേഷണത്തിന് തടസം നില്‍ക്കുന്നത് എന്ന് കോടതി ചോദിച്ചു. തുടരന്വേഷണം റദ്ദാക്കരുതെന്ന് നടി ആവശ്യപ്പെട്ടു. കേസിലെ പരാതിക്കാരി ഞാനാണ്. എന്റെ വാദം കേട്ട ശേഷം മാത്രമേ ഹര്‍ജിയില്‍ വിധി പറയാവൂ എന്നായിരുന്നു നടിയുടെ അഭ്യര്‍ഥന. ഇക്കാര്യം കോടതി അംഗീകരിച്ചു.

കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് പോലീസിന്റെ നീക്കമെന്നും ഇതിന്റെ ഭാഗമാണ് തുടരന്വേഷണം എന്നും ദിലീപ് വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷമാണ് തുടരന്വേഷണം വന്നത്. ബൈജു പൗലോസിനെ വിചാരണ കോടതിയില്‍ വിസ്തരിക്കാനിരിക്കെയാണ് പുതിയ സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ച് കണ്ടു എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം പള്‍സര്‍ സുനി പോലും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

11

അന്വേഷണ സംഘം ഇല്ലാക്കഥകള്‍ മെനയുകയാണ്. തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണമാണ് നടക്കുന്നത്. ഇത് വിചാരണ നടപടികള്‍ വൈകിപ്പിക്കുമെന്നും ദിലീപ് വാദിച്ചു. എന്നാല്‍ കാലതാമസം ഉള്ളതു കൊണ്ട് അന്വേഷണം നടത്താതിരിക്കാനാകില്ലല്ലോ എന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയുടെ ശക്തമായ ഇടപെടലാണ് പുതിയ ഹര്‍ജിയിലും പ്രതിഫലിച്ചത്. നേരത്തെ എറണാകുളം കോടതിയില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട വീഡിയോ ചോര്‍ന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് നടി ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ അന്വേഷത്തിലേക്ക് നയിച്ചത്. ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടു, ദിലീപ് വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ടു, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നിവയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഗുഢാലോചനയുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടക്കുകയുമാണ്. അതിനിടെയാണ് വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി ആദ്യം ജനുവരി 20 വരെയും പിന്നീട് മാര്‍ച്ച് ഒന്ന് വരെയും സമയം അനുവദിച്ചു. എന്നാല്‍ ആറ് മാസം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇക്കാര്യം വിചാരണ കോടതി അംഗീകരിച്ചിട്ടില്ല. അതിനിടെയാണ് തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+