Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിന് വീണ്ടും ദിലീപിന്റെ ശബ്ദം പരിശോധിച്ചു? പോലീസിന്റെ രഹസ്യനീക്കം, റിപ്പോര്‍ട്ട് നിര്‍ണായകം

കൊച്ചി: നടന്‍ ദിലീപിന്റെ ശബ്ദം വീണ്ടും പരിശോധിച്ച് അന്വേഷണ സംഘം. ഇത് രണ്ടാംതവണയാണ് ദിലീപിന്റെയും മറ്റു പ്രതികളുടെയും ശബ്ദം പരിശോധിക്കുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയും അന്വേഷണത്തിന് മൂന്ന് മാസം ആവശ്യമാണെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സമയം നീട്ടി നല്‍കാനിടയില്ലെന്ന് വ്യക്തമായ പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. കാക്കനാട്ടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപിന്റെ ശബ്ദം പരിശോധിച്ചത്. കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെയും ശബ്ദ സാംപിളുമെടുത്തു. ഇനിയുള്ള നടപടികള്‍ ഇങ്ങനെ....

1

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടു നീക്കങ്ങളാണ് പോലീസ് ദിലീപിനെതിരെ തുടങ്ങിയത്. ഒന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചു. മറ്റൊന്ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പോലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

2

രണ്ടാഴ്ച മുമ്പ് ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാംപിള്‍ ശേഖരിച്ചിരുന്നു. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലായിരുന്നു ഇത്. അന്വേഷണ സംഘത്തെ ഇല്ലാതാക്കുമെന്ന് ദിലീപ് വ്യക്തമായ സൂചന നല്‍കി എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ചും മറ്റു ചില സ്ഥലങ്ങളില്‍ വച്ചും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടത്രെ.

3

അന്വേഷണ സംഘാംഗങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകള്‍ പറയുകയാണ് ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ പ്രതികളുടെ ശബ്ദ സാംപിള്‍ ശേഖരിച്ചത് രണ്ടാഴ്ച മുമ്പാണ്. എന്നാല്‍ വെള്ളിയാഴ്ച രാലിലെ ദിലീപിന്റെയും മറ്റു രണ്ടുപേരുടെയും ശബ്ദ സാംപിള്‍ അന്വേഷണ സംഘം വീണ്ടും ശേഖരിക്കുകയായിരുന്നു. രഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം.

4

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച വീണ്ടും ദിലീപിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ചത്. നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപും മറ്റു പ്രതികളും വീട്ടില്‍ വച്ചു കണ്ടു എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന് ബലമേകുന്ന തെളിവുകളും സംവിധായകന്‍ പോലീസിന് കൈമാറിയിരുന്നു.

5

20ലധികം ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയത്. ഈ ശബ്ദ സന്ദേശവുമായി ഒത്തുനോക്കുന്നതിനാണ് ശബ്ദ സാംപിള്‍ ശേഖരിച്ചത്. ഇനി തിരുവനന്തപുരത്തെ ലാബിലേക്ക് സാംപിള്‍ അയക്കും. അവിടെ വച്ചാണ് ഒത്തുനോക്കല്‍. പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കും.

6

തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടേ എന്നാണ് ആരാഞ്ഞത്. കൂടുതല്‍ സമയം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. തുടരന്വേഷണത്തിന്റെ മറവില്‍ പുനരന്വേഷണമാണ് നടക്കുന്നത് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

7

ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണിത്ര അന്വേഷിക്കാന്‍ എന്നാണ് കോടതി വാദം കേള്‍ക്കലിനിടെ ചോദിച്ചത്. ഇത്രയും കാലം എന്തിനാണ് എന്നും കോടതി ആരാഞ്ഞിരുന്നു. സുപ്രീംകോടതി നാല് തവണ വിചാരണയ്ക്ക് സമയം നീട്ടി നല്‍കിയ കാര്യവും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത് എന്ന് ദിലീപിന് ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നത് എന്നായിരുന്നു നടിയുടെ അഭിഭാഷകന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+