എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നോട്ടീസ്, കേസ് വീണ്ടും ജനുവരി 6ന്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. ദിലീപ് ഉള്‍പ്പെടെയുള്ള കേസിലെ 10 എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അടുത്ത വാദം ജനുവരി ആറിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിക്കുന്നില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ഹര്‍ജിയില്‍. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. പിന്നീടാണ് സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന വിഎന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാലിപ്പോള്‍ അനില്‍ കുമാറും വിചാരണ കോടതിയുടെ നടപടിയില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.

d

ഹൈക്കോടതിയുടെ അവധികാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതി നിരസിക്കുന്നു, പ്രധാന വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ല എന്നിവയാണ് പരാതി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ചില പുതിയ സാക്ഷികളെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ഭാഗികമായിട്ടാണ് അംഗീകരിച്ചത്.

എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തിഎന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി

പ്രതികളുടെ ഫോണ്‍ രേഖകളുടെ പകര്‍പ്പ് ടെലികോം കമ്പനികള്‍ ഹാജരാക്കിയിരുന്നു. സര്‍ട്ടിഫൈഡ് പകര്‍പ്പ് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. ഈ സാഹചര്യത്തില്‍ യഥാര്‍ഥ രേഖകള്‍ വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. പ്രതികളുടെ ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണയാക തെളിവാണ്. ഇത് അപ്രസക്തമാക്കുന്ന നടപടിയാണ് വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

2017 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ നടിയെ ആക്രമിക്കുകയും രംഗങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും അന്വേഷണം പിന്നീട് ദിലീപിലേക്ക് എത്തി. 2017 ജൂലൈ പത്തിനാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നടന് ജാമ്യം ലഭിച്ചത്. കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യമെങ്കിലും പിന്നീട് പലപ്പോഴായി കോടതി ദിലീപിന് ഇളവ് അനുവദിച്ചു.

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നുയുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ വിചാരണ വൈകി. നിലവില്‍ വിചാരണ അതിവേഗം പുരോഗമിക്കുന്നത്. 200ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രോസിക്യൂഷന്റെ നീക്കം. നേരത്തെയുള്ള പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയുടെ നടപടിയില്‍ സംശയം ഉന്നയിക്കുകയും പദവി ഒഴിയുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
താനെന്നെ കെട്ടുമോ, നാദിർഷയോട് പെൺകുട്ടി..പൊളിച്ചടുക്കി കൊടുത്ത് ദിലീപ്

Ernakulam
English summary
Dileep Case: High Court Sent Notice To All Parties in Prosecution Plea Against Trial Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X