എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ വിഷ്ണു കോടതിയില്‍ പറഞ്ഞത് ഇങ്ങനെ; ഇനി വിചാരണ വേഗത്തില്‍

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പ് സാക്ഷി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കി. തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് വിഷ്ണുവിന് വിചാരണ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച ഹാജരാകാനും നിര്‍ദേശിച്ചു. ബുധനാഴ്ചയും ഹാജാരാത്തതിനാല്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ കോടതി ഉത്തരിവിടുകയായിരുന്നു.

സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതംസൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം

തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിലെത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നുവെന്നും അതിനാലാണ് കോടതിയില് ഹാജരാകാന്‍ സാധിക്കതെ വന്നതെന്നും വിഷ്ണു ബോധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ ഭാഗം കേട്ട ശേഷം കോടതിയില്‍ വിസ്താരം നടന്നു. തിങ്കളാഴ്ച വീണ്ടും വിസ്താരത്തിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

k

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

വിഷ്ണു ഹാജരാകാത്തത് കാരണം വിചാരണ നടപടികള്‍ വൈകിയിരുന്നു. ആഗസ്റ്റ് 15നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇത് നടക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് വിചാരണ കോടതി കൂടുതല്‍ സമയം തേടി സുപ്രീംകോടതിക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടെയാണ് മാപ്പ് സാക്ഷി വിഷ്ണു തുടര്‍ച്ചയായി ഹാജരാകാതിരുന്നത്. കൊവിഡ് രോഗം ഭേദമായെങ്കിലും വിഷ്ണുവിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട് എന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു. വിഷ്ണു ചികില്‍സ തേടിയതിന്റെ രേഖകളും ഹാജരാക്കി.

Recommended Video

cmsvideo
ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | Oneindia Malayalam

എന്തുപറ്റി യുവനടി ശിവാനിക്ക്? പുതിയ വീഡിയോ വൈറല്‍... തകര്‍ന്ന് പോയവര്‍ക്ക് പ്രചോദനംഎന്തുപറ്റി യുവനടി ശിവാനിക്ക്? പുതിയ വീഡിയോ വൈറല്‍... തകര്‍ന്ന് പോയവര്‍ക്ക് പ്രചോദനം

നേരത്തെ കേസില്‍ പത്താം പ്രതിയായിരുന്നു വിഷ്ണു. ജയിലില്‍ വച്ച് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് പണം ആവശ്യപ്പെട്ട് അയച്ച കത്ത് എഴുതിയതിന് സാക്ഷിയാണ് വിഷ്ണു. എല്ലാ വിവരങ്ങളും തുറന്നുപറയാം എന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മാപ്പ് സാക്ഷിയാക്കിയതും ജാമ്യം അനുവദിച്ചതും. വിഷ്ണു ഹാജരാകുകയും മൊഴിയെടുക്കല്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ക്ക് ഇനി വേഗത കൂടുമെന്ന് പ്രതീക്ഷിക്കാം.

Ernakulam
English summary
Dileep case: Police arrested Approver Vishnu and brought in Trial Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X