ദിലീപിനെ സഹായിക്കുന്നുവെന്നത് തമാശ, അതിജീവിത വിഷയം തൃക്കാക്കരയില്‍ ചര്‍ച്ചയാവുമെന്ന് വേണുഗോപാല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത സര്‍ക്കാരിനെതിരെ രംഗത്ത് വന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് കെസി വേണുഗോപാല്‍. അതിജീവിത വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ദിലീപിനെ സഹായിക്കുന്നത് യുഡിഎഫ് ആണെന്ന ജയരാജന്റെ ആരോപണം തെരഞ്ഞെടുപ്പ് തമാശയാണ്. എല്‍ഡിഎഫ് അല്ലേ ഭരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുമായി കോണ്‍ഗ്രസിന് വോട്ട് കച്ചവടമില്ല. സ്ഥാനാര്‍ത്ഥികള്‍ എല്ലാ ഓഫീസിലും കയറാറുണ്ട്. ബിജെപി ഓഫീസിലും സിപിഎം ഓഫീസിലും ഉമ തോമസ് കയറിയിട്ടുണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'
അതേസമയം കേസിലെ അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. കേസില്‍ കുറ്റപത്രം നല്കാന് സമയം നീട്ടി ചോദിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹര്‍ജിയില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പോലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കും. ഹര്‍ജി നല്കാന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിന് കുറ്റപത്രം നല്‍കാനാണ് നിര്‍ദേശം. കുറ്റപത്രം നല്‍കുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.
മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണ്. ഒരുവശത്ത് അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന പ്രതീതിയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ കേസ് ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ല. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങളില്‍ സംശയങ്ങളുണ്ടെന്നും സതീശന് പറഞ്ഞു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും, കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന് പിന്‍വാങ്ങുകയും ചെയ്തു. ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പോഴും ഞങ്ങള്‍ പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ചട്ടമ്പിമാരെ പോലെയാണ് എംഎം മണിയെയും ഇപി ജയരാജനെയും ആന്റണി രാജുവിനെയും മുഖ്യമന്ത്രി പറഞ്ഞുവിട്ടത്. സ്വയം പ്രതിരോധത്തിന് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്നതാണ് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയെന്നും വിഡി സതീശന് പറഞ്ഞു.
പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍