ക്യാന്‍സറിനെതിരെ ദിലീപ് കൃഷ്ണയ്യര്‍ക്കൊപ്പം
കൊച്ചി: നഗരത്തില്‍ ഒരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം എന്ന ആവശ്യത്തിനായി സിനിമ താരവും നിയമ താരവും ഒരുമിച്ചു. ജനപ്രിയ നായകന്‍ ദിലീപും, ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരും ആണ് കൊച്ചിയില്‍ ഒരു അര്‍ബുദ ചികിത്സാ കേന്ദ്രത്തിനായി കൈകോര്‍ത്തത്.
2012 ഒക്ടോബര്‍ 27 ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്കും ദിലീപിനും ജന്‍മദിനമായിരുന്നു. എന്നാല്‍ പതിവ് ജന്‍മദിന ആഘോഷങ്ങളില്‍ മുഴുകാതെ ക്യാന്‍സര്‍ സെന്റനി വേണ്ടിയുള്ള കാമ്പയിന് തുടക്കം കുറിക്കുകയാണ് ഇരുവരും ചേര്‍ന്ന് ചെയ്തത്. ജനങ്ങളില്‍ ക്യാന്‍സര്‍ അവബോധം ഉണ്ടാക്കുക എന്നതും കാമ്പയിന്റെ ലക്ഷ്യമാണ്.

തന്റെ അച്ഛന് ബാധിച്ചപ്പോഴാണ് ക്യാസര്‍ എന്ന രോഗത്തിന്റെ മാരകാവസ്ഥ നേരിട്ട് അറിഞ്ഞതെന്ന് ദിലീപ് പറഞ്ഞു.പിന്നീട് തന്റെ കുടുംബത്തിലെ ആറ് പേര്‍ക്കാണ് ഈ മാരക രോഗം ബാധിച്ചത്. അതുകൊണ്ടാണ് അച്ഛന്റെ പേരില്‍ ക്യാന്‍സര്‍ ബാധിച്ചവരെ സഹായിക്കാനായി ഒരു ട്രസ്റ്റ് തുടങ്ങിയത്-ദിലീപ് പറഞ്ഞു.
ക്യാസര്‍ ബാധിച്ചവരെ സംബന്ധിച്ച് ഏറ്റവും പ്രചോദനകരമായ ഒന്നാണ് നടന്‍ ഇന്നസെന്റിന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവെന്നും ദിപീപ് പറഞ്ഞു.തന്റെ നര്‍മം കൊണ്ട് ക്യാന്‍സറിനെ മറികടന്ന ആളാണ് ഇന്നസെന്റ് എന്നും ദിലീപ് പറഞ്ഞു.
മലയാളം കലണ്ടര്‍ പ്രകാരം കൃഷ്ണയ്യര്‍ക്ക് ഞായറാഴ്ച 99 വയസ്സ് തികഞ്ഞു. ഈ പ്രായത്തിലും അണയാത്ത ഊര്‍ജ്ജത്തോടെയാണ് കൃഷ്ണയ്യര്‍ പരിപാടിയില്‍ പങ്കെടുത്തത്.അര്‍ബുദത്തിനെതിരെയുള്ള സമരം തുടങ്ങിക്കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. അര്‍ബുദ ബാധയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പത്രപ്രവര്‍ത്തക ലീല മേനോനും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications