എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്ഷാപ്രവര്‍ത്തനത്തിന് പേടി വേണ്ട: മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സിന് ഡിങ്കി ബോട്ട് എത്തി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂന്നാറുകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴയില്‍ പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖത്ത് ഫയര്‍ഫോഴ്‌സിന് ആശ്വാസമായി റബ്ബര്‍ ഡിങ്കി ബോട്ടെത്തി. നിലവില്‍ ഒരു ഡിങ്കി ബോട്ട് ഉണ്ടായിരുന്നത് ഉപയോഗ ശൂന്യമായികിടക്കുകയാണ്. ഇതേതുടര്‍ന്ന് കോതമംഗലം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിലെ ഡിങ്കി ബോട്ടുകളെത്തിച്ചായിരുന്നു മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉപയോഗിച്ചിരുന്നത്.

<strong>സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഡെപ്യൂട്ടേഷന്‍ സാധ്യം, ബിടെക്കുകാര്‍ നന്നായി പ്രൊജക്റ്റുകള്‍ ചെയ്യും: മൈനോറിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍</strong>സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഡെപ്യൂട്ടേഷന്‍ സാധ്യം, ബിടെക്കുകാര്‍ നന്നായി പ്രൊജക്റ്റുകള്‍ ചെയ്യും: മൈനോറിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍

പുഴയിലും, പാറമടകളിലും, ചിറകളിലും കുളങ്ങളിലും മറ്റും അപകടത്തിലെ പെട്ടുന്നവരെ തിരയുന്നതിനാണ് ഡിങ്കി ബോട്ട് ഉപയോഗിക്കുന്നത്. ഇതോടൊപ്പം രണ്ട് സ്‌കൂബ ഡൈവിംഗ് സ്യൂട്ടും ലഭിച്ചു. വെള്ളത്തിനടിയില്‍ തെരച്ചില്‍ നടത്തുന്നതിന് ഉപയോഗിക്കുന്ന അത്യാധുനീക സ്‌കൂബ ഡൈവിംഗ് സ്യൂട്ടാണ് ലഭിച്ചത്. നിലവിലുണ്ടായിരുന്നവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതിന് രണ്ട് അണ്ടര്‍ വാട്ടര്‍ ടോര്‍ച്ചുകളും ലഭിച്ചു.

dinkyboat

വെള്ളത്തിനടിയില്‍ തെരച്ചില്‍ നടത്തുന്നതിന് ഉപയോഗിക്കുന്നതാണ് അണ്ടര്‍ വാട്ടര്‍ ടോര്‍ച്ച്. നിലവില്‍ ഒരു ടോര്‍ച്ചാണ് ഉണ്ടായിരുന്നത്. രണ്ടണ്ണം കൂടി ലഭിച്ചതോടെ മൂന്ന് അണ്ടര്‍ വാട്ടര്‍ ടോര്‍ട്ടുകളായി. കഴിഞ്ഞ മാസം ദുരന്തമുഖത്ത് വെളിച്ചമേകാന്‍ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌രണ്ട് പുതിയ ഇന്‍ഫ്ളൈറ്റബിള്‍ ലൈറ്റുകള്‍ ഫയര്‍ഫോഴ്‌സി ന് ലഭിച്ചിരുന്നു. രാത്രി കാലങ്ങളിലുണ്ടാകുന്ന ദരന്തങ്ങളില്‍ വെളിച്ചമേകാന്‍ ഇന്‍ഫ്ളൈറ്റബിള്‍ ലൈറ്റുകള്‍ ഫയര്‍ഫോഴ്സിന് ഏറെ സഹായകരമാണ്. വൈദ്യുതി ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥലങ്ങളിലും മറ്റും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്‍ഫ്ളൈറ്റബിള്‍ ലൈറ്റുകളാണ് ഉപയോഗിച്ച് വരുന്നത്.

Ernakulam
English summary
dinki boat to moovaatupuzha fire force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X