പുലര്‍ച്ചെ 2 മണിക്ക് ട്രാഫിക് സിഗ്നലില്‍ നൃത്തം; സംവിധായകന് മുട്ടന്‍പണി കൊടുത്ത് പൊലീസ്, ഒപ്പം മോഡലും
തൃശൂര്‍: ലഹരി മരുന്ന് ഉപയോഗിച്ച് ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകന്‍ അറസ്റ്റില്‍. എറണാകും പള്ളമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യില്‍ നിന്ന് മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ എന്ന പുതിയ തലമുറ ലഹരി മരുന്ന് കണ്ടെത്തി. ലഹരിക്കെതിരെ രണ്ട് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഇപ്പോള്‍ അറസ്റ്റിലായ വിഷ്ണുരാജ്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു കേസുമായി ബന്ധപ്പെട്ട് ചാലക്കുടി എസ്‌ഐ കൊച്ചിയില്‍ എത്തി മടങ്ങുന്നതിനെടെയാണ് പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിഷ്ണുരാജിന്റെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. കാറിന്റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് ഒരാള്‍ നൃത്തം ചെയ്യുന്നതായിരുന്നു ഡിവൈഎസ്പിയും സംഘവും കണ്ടത്.
സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ ലഹരി മരുന്ന് രണ്ട് ഗ്രാം കണ്ടെത്തിയത്. കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. മോഡിലിംഗ് ജോലിയാണെന്നാണ് യുവതി പറഞ്ഞത്. ഒപ്പം ഉവരുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. വിഷ്ണുരാജാണ് ലഹരിയില്‍ നടുറോഡില്‍ നൃത്തം ചെയ്തത്. ലഹരി ഉപയോഗിച്ചതിന്റെ ബോധത്തിലായിരുന്നു ട്രാഫിക് തൂണിലെ നൃത്തം.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു ഇവരുടെ യാത്ര. പുതിയ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ലഹരി ഉപയോഗിച്ച് നൃത്തം ചെയ്തത്. അതേസമയം, ലഹരി മരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കാറില്‍ ഒപ്പമുണ്ടായിരുന്നവരും ലഹരി ഉപയോഗിച്ചെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കയ്യില്‍ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു. ലഹരിക്കെതിരെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത കലാകാരനില്‍ നിന്നാണ് ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ഉണ്ടായിരിക്കുന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.












Click it and Unblock the Notifications