എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്പെഷ്യൽ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്പെഷ്യൽ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടർ. കൊവിഡ് ബാധിതര്‍ക്കും 80 വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സ്‌പെഷ്യല്‍ ബാലറ്റുകള്‍ വിതരണം ചെയ്തിട്ടുള്ളത്. 12 ഡി വിഭാഗത്തില്‍പ്പെട്ട 38770 അപേക്ഷാ ഫോമുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 7742 പേര്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ കൈപ്പറ്റിയിട്ടുണ്ട്. 13092 പേര്‍ അപേക്ഷ നിരസിച്ചു. കൊവിഡ് ബാധിതരില്‍ 91 പേര്‍ അപേക്ഷ സ്വീകരിക്കുകയും 1450 പേര്‍ നിരസിക്കുകയും ചെയ്തു. 80 വയസ്സിനു മുകളിലുള്ളവരില്‍ 30937 ആളുകള്‍ സ്വീകരിക്കുകയും 19436 ആളുകള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ആകെയുള്ള 95441 ആളുകളില്‍ 16854 ആളുകള്‍ മരണപ്പെടുകയും 5839 ആളുകള്‍ സ്ഥലം മാറിപ്പോകുകയും 33978 ആളുകള്‍ അപേക്ഷ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

 voting8-15

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 2965 പേരാണ് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ കൈപ്പറ്റിയത്. ഭിന്നശേഷിക്കാരായ 332 അപേക്ഷകളും 80 വയസിനു മുകളിലുള്ളവര്‍ 2633 അപേക്ഷകളും കൈമാറി. അങ്കമാലി മണ്ഡലത്തില്‍ 3310 അപേക്ഷകള്‍ നല്‍കി. 692 ഭിന്നശേഷിക്കാരും രണ്ട് കൊവിഡ് ബാധിതരും 80 വയസിനു മുകളിലുള്ള 2616 ആളുകളും അപേക്ഷ സ്വീകരിച്ചു. ആലുവ മണ്ഡലത്തില്‍ 2411 അപേക്ഷകള്‍ നല്‍കി. ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ 662, കോവിഡ് ബാധിതര്‍-30, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 1719. കളമശ്ശേരി മണ്ഡലത്തില്‍ 1997 അപേക്ഷകള്‍ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ - 454, കോവിഡ് ബാധിതര്‍ - 9, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 1534.

പറവൂര്‍ മണ്ഡലത്തില്‍ 2959 അപേക്ഷകള്‍ വിതരണം ചെയ്തു. ഭിന്നശേഷി വിഭാഗം 701, കോവിഡ് ബാധിതര്‍ 5, എണ്‍പതു വയസിനു മുകളിലുള്ളവര്‍ - 2253. വൈപ്പിന്‍ മണ്ഡലത്തില്‍ 2282 അപേക്ഷകള്‍ വിതരണം ചെയ്തു. ഭിന്നശേഷി വിഭാഗം 803 , എണ്‍പതു വയസിനു മുകളിലുള്ളവര്‍ 1479. കൊച്ചി മണ്ഡലത്തില്‍ 1708 ആളുകള്‍ അപേക്ഷ നല്‍കി. ഭിന്നശേഷി വിഭാഗക്കാര്‍ 376 , എണ്‍പതു വയസിനു മുകളിലുള്ളവര്‍ 1332. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 1753 അപേക്ഷകള്‍ നല്‍കി. ഭിന്നശേഷി വിഭാഗക്കാര്‍ 595 , കോവിഡ് ബാധിതര്‍ -8, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 1150. എറണാകുളം മണ്ഡലത്തില്‍ 1827 അപേക്ഷകള്‍ നല്‍കി. ഭിന്നശേഷി വിഭാഗക്കള്‍ 209. എണ്‍പതു വയസ്സിനു മുകളിലുള്ളവര്‍ 1618.

തൃക്കാക്കര മണ്ഡലത്തില്‍ 1950 അപേക്ഷകള്‍ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ 312., കോവിഡ് ബാധിതര്‍ 3, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 1635. കുന്നത്തുനാട് മണ്ഡലത്തില്‍ 3492 അപേക്ഷകള്‍ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ 491, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 3001. പിറവം മണ്ഡലത്തില്‍ 5211 അപേക്ഷകള്‍ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ 1054, കോവിഡ് ബാധിതര്‍ 17, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 4140. മുവാറ്റുപുഴ മണ്ഡലത്തില്‍ 3536 അപേക്ഷകള്‍ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ 489, കോവിഡ് ബാധിതര്‍ 7, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 3040. കോതമംഗലം മണ്ഡലത്തില്‍ 3369 അപേക്ഷകള്‍ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗം 572, കോവിഡ് ബാധിതര്‍ 10, എണ്‍പതു വയസിനു മുകളിലുള്ളവര്‍ 2787.

Ernakulam
English summary
DIstribution of Special Postal ballots completes today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X