കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; രോഗി മുഖത്തടിച്ചു, പ്രതി പിടിയില്‍
കൊച്ചി: ഡോ വന്ദന ദാസിന്റെ ദാരുണമായ മരണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയിലായിരിക്കുകയാണ്. രോഗി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു വട്ടേക്കുന്ന് സ്വദേശ് ഡോയല്‍ വാള്‍ഡിനാണ് അറസ്റ്റിലായത്.
ഇയാള്‍ പ്രകോപനമൊന്നും ഇല്ലാതെയാണ് അടിച്ചതെന്നാണ് ഡോക്ടര്‍. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് സംഭവം നടന്നത്. ഡോയലിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയത്. ആ സമയത്താണ് ആക്രണമുണ്ടായത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സംഭവം നടന്നത്.

ചികിത്സ നല്‍കുന്നതിനിടെ ജോയല്‍ മുഖത്തടിക്കുകയായിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മെഡിക്കല്‍ കോളേജിലെ ഡോ ഇര്‍ഫാന്‍ ഖാന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. തന്നെ അടിച്ചത് മാത്രമല്ല, ആശുപത്രിയിലെ വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്. ഡോയല്‍ ആശുപത്രിയില്‍ എത്തിയത് മുതല്‍ അസ്വാഭാവികമായ രീതിയിലായിരുന്നു പെരാുമാറിയതെന്ന് ഡോക്ടര്‍ പറയുന്നു.
ജീവനക്കാരോടെല്ലാം ഇയാള്‍ തട്ടിക്കയറി. സെക്യൂരിറ്റി ജീവനക്കാരനെയും തള്ളിമാറ്റി. ഈ സമയത്താണ് ചികിത്സിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ഇര്‍ഫാന്‍ എത്തിയത്. പ്രതി ഇയാളെ ആക്രമിച്ച ശേഷം മുഖത്തടിക്കുകയായിരുന്നു. അതിന് ശേഷമാണ് പ്രതി ആശുപത്രിക്കുള്ളില്‍ ബഹളം വെച്ചു. ഇതോടെയാണ് ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചത്. ഇയാളെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.












Click it and Unblock the Notifications