India
  • search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അറസ്റ്റിനെ പേടിയില്ല, ജയിലില്‍ കിടന്നോളാം, രാഹുല്‍ ഗാന്ധി പറഞ്ഞത് വെളിപ്പെടുത്തി കെസി വേണുഗോപാല്‍

Google Oneindia Malayalam News

കൊച്ചി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നിര്‍ണായക കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് കെസി വേണുഗോപാല്‍. ഇഡി അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം നേരത്തെ പ്രചരിച്ചിരുന്നു. പക്ഷേ രാഹുല്‍ അതിലൊന്നും പതറിയില്ല. തനിക്ക് അതില്‍ പ്രശ്‌നമില്ലെന്നാണ് രാഹുല്‍ തന്നോട് പറഞ്ഞത്. പകരം താന്‍ ജയിലില്‍ കിടന്നോളാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ ആശുപത്രിയില്‍ കിടക്കുന്ന അമ്മ ഇതൊന്നും അറിയരുത് എന്ന് മാത്രമായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്. രാഹുലോ കോണ്‍ഗ്രസോ ഇഡിയുടെ ചോദ്യം ചെയ്യലിന് എതിരല്ല. പക്ഷേ അതിന്റെ രീതിയോടാണ് എതര്‍പ്പുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷിആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാന്‍ നോക്കുന്നു എന്ന ധാരണ തെറ്റാണ്. അവര്‍ അത്തരമൊരു പ്രചാരണം നടത്തി സിപിഎമ്മിനെ സഹായിക്കുകയായിരുന്നു. ബിജെപി സര്‍ക്കാരാണ് ഇതെല്ലാം ചെയ്തത്. തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണം നിലച്ചത് ഇതിന്റെയെല്ലാം തെളിവാണ്. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ഒന്ന് വിളിച്ച് ചോദിക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. ആരോപണങ്ങള്‍ എല്ലാം വിശ്വസിക്കുന്നില്ലെങ്കിലും അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റ്. കേരളത്തിലും ബിജെപിയുടെ ടാര്‍ഗറ്റ് കോണ്‍ഗ്രസ് തന്നെയാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

നേരത്തെ തന്നെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ രാഹുല്‍ തന്നെ പ്രവര്‍ത്തകരുമായി പങ്കുവെച്ചു. തന്നോട് ഇഡി ആരോഗ്യത്തിന്റെ രഹസ്യമാണ് ചോദിച്ചതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. താന്‍ യോഗ ചെയ്യുന്നത് കൊണ്ട് ദീര്‍ഘനേരം ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സാധിച്ചെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളെയും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവം. പതിനാറ് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോവുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ സന്ദേശം പടര്‍ത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറയുന്നു.

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ കശ്മീരില്‍ നിന്നാണ് യാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ അവസാനിക്കും. യാത്രയുടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുമെന്ന് യാത്രയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാക്കള്‍ പറയുന്നു. 3500ഓളം കിലോമീറ്റര്‍ കാല്‍നടയായിരിക്കും യാത്ര. അഞ്ചോ ആറോ മാസം യാത്ര നീണ്ടുനില്‍ക്കും. രാഹുലാണ് യാത്ര നയിക്കുക. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള മുഴുവന്‍ ദൂരവും നടക്കാമെന്നും രാഹുല്‍ അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.

മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!

Ernakulam
English summary
dont fear ed's arrest kc venugopal reveals what rahul gandhi says after questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X