എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്; ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നേരത്തെയാണ് വിശദീകരണം തേടിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഇരട്ട വോട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിശദീകരണം തേടിയത്.

എന്നാല്‍ ഇപ്പോഴിതാ പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും ഇരട്ടവോട്ടുള്ളതായി റിപ്പോര്‍ട്ട്. 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. അദ്ദേഹം എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്. സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ ഇതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
അതേസമയം, ഇരട്ട വോട്ട് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. ഇരട്ടവോട്ടിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് - ബൂത്ത് -142
എല്‍ദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പര്‍ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍ - 1358
മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് - ബൂത്ത് 130
എല്‍ദോസ് കുന്നപ്പിള്ളിയുടെ ക്രമനമ്പര്‍ - 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍- 1095
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
അതേസമയം, ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ട വോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications