സ്ത്രീധനത്തിന്‍റെ പേരില്‍ ആലുവയില്‍ ഗര്‍ഭിണിയായ ഭാര്യക്കും പിതാവിനുമെതിരെ മര്‍ദനം
കൊച്ചി: സ്ത്രീധനത്തെ ചൊല്ലി ആലുവയില്‍ ഗര്‍ഭിണിക്ക് നേരെ ക്രൂര മര്‍ദ്ദനം. ആലങ്ങാട് സ്വദേശി നൗഹത്തിനാണ് സ്ത്രീനത്തിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവായ ജൗഹർ അക്രമം നടത്തിയതെന്നെന്ന് നൗഹത്തും പിതാവ് സലീമും ആരോപിക്കുന്നു. നൗഹത്തിനെതിരായ ആക്രമണം തടയാന്‍ എത്തിയ നൗഹത്തിന്‍റെ പിതാവിനും പരിക്കേറ്റു. ഇദ്ദേഹത്തിന്‍റെ മുഖത്ത് നിന്നും ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നാല് മാസം ഗര്‍ഭിണിയാണ് യുവതി.

ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ
സ്ത്രീധന തുകയെ ചൊല്ലി ഏറെനാളായി നില്‍ക്കുന്ന തര്‍ക്കം മര്‍ദ്ദനത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപയുടെ സ്ത്രീധനം കൊടുത്തിരുന്നു. കൂടുതല്‍ തുക ആവശ്യപ്പെട്ട് ജൗഹര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നം ഉണ്ടാക്കുന്നതായി നൗഹത്ത് പറഞ്ഞതായി അമ്മ റംല മാധ്യമങ്ങളോട് വ്യക്തമാക്കി. ജൗഹറിനെതിരായി സലീം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജൗഹറിന്‍റെ മാതാവിന്‍റെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications