എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ്

Google Oneindia Malayalam News

എറണാകുളം: 'കളമശേരി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ ദുരിതത്തില്‍' എന്ന തലക്കെട്ടോടെ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്തയും ദൃശ്യങ്ങളും നല്‍കിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചതോടെ ഇത് എറണാകുളത്തേത് അല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതാണെന്ന വിശദീകരണവുമായി മനോരമ രംഗത്ത് എത്തിയിരുന്നു.

വ്യാജ വാര്‍ത്തയില്‍ മനോരമ ഖേദം പ്രകടിപ്പിച്ചെങ്കിലും മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണെന്നാണ് എറണാകുളം മെഡിക്കല്‍ കോളേജിലെ ആര്‍എംഎ ഡോ. ഗണേഷ് മോഹന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത് അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

മനോരമ ഖേദം പ്രകടിപ്പിച്ചു

മനോരമ ഖേദം പ്രകടിപ്പിച്ചു

വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- ഡോക്ടറുടെ കുറിപ്പ്

ആ വാർത്ത എന്റെ ഹൃദയമിടിപ്പ് സ്തംഭിപ്പിച്ചു കളഞ്ഞു.

"വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു "

മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌... പോട്ടെ സാരമില്ല ഞങ്ങൾ ഇതെല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ തന്നെ..

വേദനയോടെ

വേദനയോടെ

(പ്രതീകാത്മക ചിത്രം)

പ്രിയ സുഹൃത്തുക്കളെ,

വളരെ വേദനയോടാണ് ഈ കുറിപ്പ് എഴുതുന്നത്.

ആറു മാസത്തിലേറെയായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർ, ക്ലീനിങ് തൊഴിലാളികൾ മുതൽ പ്രിൻസിപ്പൽ വരെ ഒരേ മനസ്സായി കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്

രണ്ട് സഹപ്രവർത്തകർ

രണ്ട് സഹപ്രവർത്തകർ

ഞങ്ങളുടെ രണ്ട് സഹപ്രവർത്തകർ ഇതിനോടകം കോവിഡ് ബാധിതരായി, മറ്റു പല സഹപ്രവർത്തകരും ക്വാറന്റൈനിൽ ആണ്. ഇവരെല്ലാം തന്നെ സാധാരണക്കാരാണ്, ഇവർക്കും കുഞ്ഞുകുട്ടി പരാധീനതകൾ ഉണ്ട്. ഇവിടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളെ സ്വന്തം കൂടെ പിറപ്പുകളെ പോലെയാണ് ഇവിടുത്തെ ഡോക്ടർമാരും നഴ്സുമാരും നോക്കുന്നത്...

കോവിഡ് രോഗി മരിച്ചപ്പോൾ

കോവിഡ് രോഗി മരിച്ചപ്പോൾ

ഇവിടെ ചികിത്സയിൽ കഴിയുന്ന കുഞ്ഞു കുട്ടികൾക്ക് പാൽപ്പൊടി ഏർപ്പാടാക്കാനും, ഗർഭിണികൾക്ക്‌ കമ്പിളി പുതപ്പ് ഏർപ്പാടാക്കാനും, എന്തിന് രോഗികൾക്ക് സാനിറ്ററി നാപ്കിനുകൾ ഏർപ്പാടാക്കാനും ഓടി നടക്കുന്ന സിസ്റ്റർമാരെയും അറ്റെൻഡർമാരെയും കണ്ടിട്ടുണ്ട്, കോവിഡ് രോഗി മരിച്ചപ്പോൾ കുഞ്ഞു കുട്ടിയെ പോലെ നിലവിളിച്ച മെഡിസിൻ പ്രൊഫസറെ കണ്ടിട്ടുണ്ട്....

കുറ്റവും കുറവും ഉണ്ടാവാം

കുറ്റവും കുറവും ഉണ്ടാവാം

ചെറിയ കുറ്റവും കുറവും ഉണ്ടാവാം എന്നാലും ജീവൻ പണയം വച്ചാണ് ഈ ആശുപത്രിയിൽ സേവനം. പക്ഷെ ഇന്ന് ഉച്ചയ്ക്ക് മനോരമ ചാനലിൽ കണ്ട ഒരു വാർത്ത എന്റെ ഹൃദയമിടിപ്പ് സ്തംഭിപ്പിച്ചു കളഞ്ഞു. " എറണാകുളം മെഡിക്കൽ കോളേജിൽ വാർഡിൽ ദുരിതം, പഴകിയ ചപ്പാത്തി നൽകുന്നു, ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുമിച്ചിട്ടിരിക്കുന്നു, കുഞ്ഞു കുട്ടികളെ കെട്ടിയിട്ടിരിക്കുന്നു "

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam
വീണ്ടും നോക്കി

വീണ്ടും നോക്കി

മനസ്സിനെ ഒന്ന് നിയന്ത്രിച്ചു വാർത്താ വിഷ്വലിലേക്കു വീണ്ടും നോക്കി. വാർത്തയിൽ കാട്ടുന്ന വിഷ്വലുകൾ കളമശ്ശേരി മെഡിക്കൽ കോളേജിലെയല്ല, ഇവിടെ അത് പോലത്തെ രോഗികളില്ല, ഇവിടെ ഞങ്ങൾ ഒരു കുഞ്ഞിനെയും കെട്ടിയിട്ടിട്ടിലല്ല. പൂർണമായും അസത്യമായ വാർത്തയും, അസത്യമായ വിഷ്വൽസും.

വേഗം പിൻവലിച്ചു

വേഗം പിൻവലിച്ചു

തെറ്റ് ചാനലിലെ മനസിലാകണ്ടവർക്ക് മനസ്സിലായതിനാലാവും അവർ അത് വേഗം പിൻവലിച്ചു എന്ന്‌ തോന്നുന്നു. ഏതോ എവിടെത്തെയോ വിഷ്വലുകൾ കളമശ്ശേരി മെഡിക്കൽ കോളേജിലെയാണെന്നു വരുത്തി തീർത്തു അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്ത ആൾക്കാരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ. " നിങ്ങൾ കരി വാരി ഒഴിച്ചത് അനേകം അനേകം രോഗികൾ മാലാഖമാരെ പോലെ കണ്ട, ഒത്തിരി പേരെ മരണത്തിന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു ജീവൻ തിരികെ നൽകിയ വെള്ള പിപിഇ വസ്ത്രം ധരിച്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ മുഖത്താണ്...

ഞങ്ങൾ മാത്രമല്ല

ഞങ്ങൾ മാത്രമല്ല

ഈ വാർത്തകണ്ട് വിഷമിച്ചതു ഞങ്ങൾ മാത്രമല്ല,
വാർഡിൽ ഇന്നലെ മാത്രം ഐസിയുവിൽ നിന്ന് മാറ്റിയ, മരണത്തിൽ നിന്നും രക്ഷപെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥ വാർത്ത കണ്ട ഉടനെ വിളിച്ചു. " സർ, നിങ്ങൾ വിഷമിക്കരുത് ഈ രോഗാവസ്ഥയിൽ നിന്നും ഞങ്ങൾ വരും, ഏതു കോടതിക്ക് മുൻപിലും വരും, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയുന്ന കാര്യങ്ങൾ ഏറ്റവും മികച്ചതാണെന്ന് ഞങ്ങൾ പറയും "

മാനേജ്മെന്റിന് നന്ദി

മാനേജ്മെന്റിന് നന്ദി

രോഗികളും, അവരെ ചികിതസിച്ചവരും കാലാന്തരത്തിൽ മണ്മറയും. പക്ഷെ അവരുടെ പ്രവർത്തികൾ നല്ല മനുഷ്യർ ഈ ഭൂമിയിലുള്ളടലോളം ഓർമ്മിക്കപ്പെടും. ഈ വാർത്ത ചെയ്ത പത്രക്കാരോട് എനിക്ക് പറയാൻ ഒന്നുമില്ല. പക്ഷെ ആയിരക്കണക്കായ ആരോഗ്യപ്രവർത്തകരുടെ വികാരം മാനിച്ചു വാർത്ത പിൻവലിച്ചു ഖേദം പ്രകടിപ്പിച്ച മനോരമ ന്യൂസ്‌ മാനേജ്മെന്റിന് നന്ദി )

 വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത് വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്

Ernakulam
English summary
Dr ganesh Mohan's note about Manorama News channel over news against Kalamassery Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X