Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരപ്രമുഖരെ കണ്ടും കോളനികള്‍ സന്ദര്‍ശിച്ചും ഡോ. കെ.എസ് രാധാകൃഷ്ണന്‍; പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി

തൃപ്പൂണിത്തുറ: പൗരപ്രമുഖരെ കണ്ടും കോളനികളില്‍ സന്ദര്‍ശനം നടത്തിയും തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍.

ഞായറാഴ്ച എരൂര്‍ കടക്കോട് കോളനി, പണ്ടാരപ്പറമ്പ് കോളനി, പോയിന്‍തറ തുടങ്ങിയ വിവിധ കോളനികളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. കോളനികളുടെ ശോച്യാവസ്ഥ നേരിട്ട് കണ്ട് മനസിലാക്കിയ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്‍.ഡി.എ. അധികാരത്തില്‍ എത്തിയാല്‍ കോളനികളില്‍ സമൂലമായ മാറ്റം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കോളനിയിലെ മാലിന്യ പ്രശ്നം, കുടിവെള്ള പ്രശ്നം, ശുചിത്വമില്ലായ്മ, അടിസ്ഥാന വികസനത്തിന്റെ അപര്യാപ്തത തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം നിവാസികളോട് ചോദിച്ചറിഞ്ഞു.

ks

തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ 42 കോളനികളില്‍ ഇതുവരെ 42 കോളനികള്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പര്യടനം നടത്തി. തുടര്‍ന്ന് തൃപ്പൂണിത്തറയിലെ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ദേവാലയത്തിലെത്തി കുര്‍ബാനയില്‍ പങ്കെടുത്തു. ഫാ. റിജോ കൊമരിക്കല്‍, ഫാ. ഷാജി മാമ്മൂട്ടില്‍ എന്നിവരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പനക്കലില്‍ എത്തിയ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ 63-ാം നമ്പര്‍ തെരഞ്ഞെടുപ്പ് ബൂത്ത് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി അനുഭാവിയായ കെ.എന്‍.സുരേഷിന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുരുവും മുന്‍ കയര്‍ബോര്‍ഡ് സെക്രട്ടറിയുമായ കെ.പി. അച്യുതന്‍ മാഷിന്റെ വീട്ടിലെത്തിയ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ അദ്ദേഹവുമായി ഏറെ നേരം സംസാരിച്ചു. ദക്ഷിണ ഉഡുപ്പി ധന്യന്തരി ക്ഷേത്രത്തിലെത്തിയ ഡോ. കെ.എസ്.രാധാകൃഷ്ണനെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

കണ്ണാടിക്കാട് മുട്ടുരുത്തി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി യോഗത്തിലും ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പങ്കെടുത്തു, കമ്മിറ്റി പ്രസിഡന്റായ ഐ.പി. മുരുകന്‍ സെക്രട്ടറിയായ കെ.ടി രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മരട് മങ്കായില്‍ സ്‌കൂളിലെ 1991 ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമമായ തണല്‍മരക്കൂട്ടത്തില്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പങ്കെടുത്തു. വൈകിട്ട് കുടുംബയോഗത്തിലും ഡോ. രാധാകൃഷ്ണന്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+