എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!

Google Oneindia Malayalam News

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിന് എതിരെ നല്‍കിയ വാര്‍ത്തയുടെ പേരില്‍ മനോരമ ന്യൂസ് ചാനലിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. രോഗികള്‍ ദയനീയാവസ്ഥയിലാണ് എന്ന് പറഞ്ഞ് ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേതാണ് എന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്.

പിന്നീട് ഈ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേത് അല്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേത് ആണെന്നും പറഞ്ഞ് മനോരമ ഖേദവും പ്രകടിപ്പിച്ചു. സംഭവത്തില്‍ മനോരമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്.

നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചു

നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചു

ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' കളമശ്ശേരി മെഡിക്കൽ കോളേജിലേതാണെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ ഇന്നലെ കൊടുത്ത ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്ന്‌ ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌ !!

പ്രധാന കുറ്റങ്ങൾ ഇവ

പ്രധാന കുറ്റങ്ങൾ ഇവ

കൂടെ ആ റിപ്പോർട്ടിൽ പറയുന്ന പ്രധാന കുറ്റങ്ങൾ- ആവശ്യത്തിന്‌ ഒഴിവുണ്ടായിട്ടും ഒരേ വാർഡിൽ ആണും പെണ്ണും പരസ്‌പരം മറയില്ലാതെ കഴിയുന്നു. മാനസികരോഗമുള്ള രോഗിയെ കട്ടിലിനോട്‌ ചേർത്ത്‌ കെട്ടിയിരിക്കുന്നു. പ്രായമായ രോഗിക്ക്‌ ഭക്ഷണം കൊടുക്കാതെ മൂക്കിലൂടെ പൈപ്പിട്ട്‌ ഡ്രിപ്പിട്ടിരിക്കുന്നു.
പൂർണമായും കോവിഡ്‌ ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിൽ കട്ടിലുകൾ തമ്മിൽ അകലമില്ല.

ഉത്തരവാദിത്വം ഒഴിയില്ല

ഉത്തരവാദിത്വം ഒഴിയില്ല

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ ഒരു സ്‌റ്റോറി ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക . ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്ന്‌ പറഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്വം ഒഴിയുമെന്നും കരുതേണ്ട.

ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ?

ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ?

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിൽ ആണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടുത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്ന്‌ പറയണം. ഗുരുതരാവസ്‌ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശ്ശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam
നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ?

നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ?

പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്‌, എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശ്ശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

 'മൂക്കിലൂടെ പൈപ്പിടുന്നവർ സീരിയസാണ്‌'

'മൂക്കിലൂടെ പൈപ്പിടുന്നവർ സീരിയസാണ്‌'

രാപ്പകൽ അധ്വാനിക്കുന്ന ഞങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ എന്ത് വിലയാണ്‌ ഹേ നിങ്ങൾ കൽപ്പിക്കുന്നത്‌? 'മൂക്കിലൂടെ പൈപ്പിടുന്നവർ സീരിയസാണ്‌' എന്ന നിങ്ങൾ കണ്ടെത്തിയ തത്വം ജനങ്ങളുടെ പൊതുബോധത്തെ മുതലെടുക്കുന്നതാണ്‌ എന്ന്‌ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവും. അത്ര മേൽ സാധാരണമാണ്‌ റയൽസ്‌ ട്യൂബ്‌ ഇടുകയെന്നത്‌.

മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല

മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല

ഇനി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- ഇത്‌ നിങ്ങൾ ചോദിക്കേണ്ടതും അന്വേഷണിക്കേണ്ടതും ആ വിഷ്വൽ വന്ന ആശുപത്രിയിലാണ്‌ . അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശ്ശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.

എന്നിട്ടൊരു കോപ്പിലെ മാപ്പും!!

എന്നിട്ടൊരു കോപ്പിലെ മാപ്പും!!

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ്‌ നിങ്ങൾ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചത്‌. ഞങ്ങൾ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച്‌ കോവിഡ്‌ വൈറസുകൾക്കിടയിൽ ഇറങ്ങി നടക്കുന്നതിനെയാണ്‌ നിങ്ങൾ അതിക്രൂരമായി അവഹേളിച്ചത്‌. ഇല്ലാത്ത വാർത്ത പുഴുങ്ങിയെടുത്ത്‌ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്‌. മനുഷ്യന്റെ ജീവന്‌ കാവൽ നിൽക്കുന്നവരുടെ മുഖത്ത്‌ ഛർദ്ദിൽ വീഴ്‌ത്തിയല്ല ശമ്പളം വാങ്ങേണ്ടത്‌. എന്നിട്ടൊരു കോപ്പിലെ മാപ്പും !!

Ernakulam
English summary
Dr. Shimna Azeez slams Manorama News channel over news against Kalamassery Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X