എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി കേസുകള്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് കൊച്ചിയിലാണെന്ന് ഋഷിരാജ് സിങ്

  • By Desk
Google Oneindia Malayalam News

കൊച്ചി: അമൃതസര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ലഹരി ഉപയോഗത്തിനും ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനും ഏറ്റവും കൂടുതല്‍ കേസുകള്‍ നിലനില്‍ക്കുന്നത് കൊച്ചിയിലാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ആളുകള്‍ മദ്യത്തില്‍നിന്ന് മാറി മറ്റു ലഹരികളിലേക്ക് പോകുന്നു. മുമ്പ് വര്‍ഷം പതിനായിരത്തിനടുത്ത് കേസുകളാണ് എടുത്തിരുന്നതെങ്കില്‍ ഇപ്പോഴത് അമ്പതിനായിരത്തിനു മുകളിലായി. 304 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കഴിഞ്ഞവര്‍ഷം പിടിച്ചു. 1000 ടണ്‍ പാന്‍ മസാല പിടിച്ചെടുത്ത് നശിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലയിലും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് സ്ഥലം കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

rishirajsingh

കുറഞ്ഞത് പത്തു കിടക്കകളെങ്കിലുമുള്ള കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതിക്ക് വര്‍ഷം 20 കോടി രൂപയാണ് ചെലവാക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി പേജ് നിഷ്‌ക്രിയമാക്കാന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. 18 ലക്ഷം അംഗങ്ങള്‍ ഉള്ളതിനാല്‍ അവര്‍ ബുദ്ധിമുട്ട് അറിയിക്കുകയും കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തെളിവുകള്‍ ഉടന്‍ ശേഖരിച്ച് കൈമാറും. ജിഎന്‍പിസി രഹസ്യ ഗ്രൂപ്പല്ലെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരായ ബോധവത്ക്കരണം ലക്ഷ്യമിട്ട് അടുത്ത മാസം കൊച്ചിയില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ആഗസ്ത് 12ന് വൈകിട്ട് 5.30ന് മഹാരാജാസില്‍ നിന്ന് ആരംഭിച്ച് എംജി റോഡുവഴി തേവര, നേവല്‍ ബേസ്, വെണ്ടുരുത്തി റെയില്‍വെ ക്രോസ് കടക്കാതെ വില്ലിങ്ടണ്‍ ഐലന്‍ഡിലെത്തി തിരികെ മഹാരാജാസ് ഗ്രൗണ്ടില്‍ അവസാനിക്കും. 21 കിലോ മീറ്ററാണ് ദൈര്‍ഘ്യം. പുരുഷ-വനിത വിഭാഗങ്ങളില്‍ പ്രത്യേകമായി സംഘടിപ്പിക്കുന്ന മാരത്തണിന്റെ ജനറല്‍ വിഭാഗത്തിന് ഒന്നാം സമ്മാനമായി 50000 രൂപയും, രണ്ടാം സമ്മാനമായി 30000 രൂപയും മൂന്നാം സമ്മാനമായി 20000 രൂപയും നല്‍കും. 35 മുതല്‍ 50 വയസ് വരെയുള്ളവരുടെ വിഭാഗത്തിലും 50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും യഥാക്രമം യഥാക്രമം 25000,15000,10000 രൂപയാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനം.

മാരത്തണിനൊപ്പം എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന അഞ്ചു കി.മീ ദൈര്‍ഘ്യമുള്ള ഫണ്‍ റണ്ണും നടത്തും. രാവിലെ 6.3ന് ആരംഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഹ്രസ്വദൂര ഓട്ടം സംഘടിപ്പിക്കും. ആദ്യ പത്തു സ്ഥാനക്കാര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. എല്ലാ വിഭാഗങ്ങളിലും രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സൗജന്യമായി യൂണിഫോം കിറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസിന്റെ വെബ്‌സൈറ്റില്‍. ഫോണ്‍: 94471 26720, 94960 81303, 94471 78059.

Ernakulam
English summary
drug related cases are mainly from kochi said rishirajsingh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X