എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൈട്രോസെപാം ഗുളികകളുമായി യുവാവ് പിടിയില്‍, പിടിച്ചെടുത്തത് 50 നൈട്രോസിപാം ഗുളികകള്‍, യുവാവിനെ റിമാന്റ് ചെയ്തു!

  • By Desk
Google Oneindia Malayalam News

കൊച്ചി: മയക്കുമരുന്ന് ഗുളികയായ 50 നൈട്രോസെപാം ഗുളികയുമായി യുവാവ് എക്സൈസ് പിടിയില്‍. എറണാകുളം ബ്രഹ്മപുരം പടിഞ്ഞാറെ എരിഞ്ഞേലി വീട്ടില്‍ അഷ്‌കറിനെയാണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയില്‍ അറസ്റ്റുചെയ്തത്. ആലുവ പരിസരങ്ങളില്‍ ലഹരിവില്‍പ്പന നടക്കുന്നു എന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

<strong>സുമലത രണ്ടും കല്‍പ്പിച്ച്! ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി</strong>സുമലത രണ്ടും കല്‍പ്പിച്ച്! ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി

ആലുവയില്‍ നിന്നും പെരിയാര്‍ പോകുന്ന സര്‍വീസ് റോഡില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു ലഹരി ഗുളികകള്‍. പ്രതിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നവര്‍ ഒളിവിലാണ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടികളും വിദ്യാര്‍ഥികളും പ്രതിയില്‍ നിന്നും നൈട്രോസെപാം ഗുളികകള്‍ വാങ്ങി ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചു.

Drug case

മരുന്ന് കമ്പനികളുടെ മറവില്‍ ഇത്തരം ഗുളികകള്‍ എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ ദുരുപയോഗം ചെയ്യുന്നതായി പ്രതിയില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അഷ്‌കറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

50 നൈട്രോസിപാം ഗുളികകള്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണ്. പ്രിവന്റീവ് ഓഫീസര്‍ ജയ്മാത്യു, രംപ്രസാദ്, ജയന്‍, സിഇഒമാരായ റൂബന്‍, അരുണ്‍ കുമാര്‍, സിദ്ധാര്‍ത്ഥ കുമാര്‍, ബിജു, ചിത്തിര, ഡ്രൈവര്‍ പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ആലുവയില്‍ നിന്നും 100 നൈട്രോസിപാം ഗുളികകളുമായി മറ്റൊരു യുവാവിനെ എക്സൈസ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Ernakulam
English summary
Drug tablet seized by police in Ernakulam, Youth arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X