Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിന് സംരക്ഷണം നൽകും: ഡിവൈഎഫ്ഐ; പൊലീസ് ജനാധിപത്യവിരുദ്ധമായി ഇടപെടുന്നു: കോൺഗ്രസ്

കൊച്ചി: ഇന്ധനവില വർധനക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ നടൻ ജോജു ജോർജ്ജിനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ. ജോജുവിനെ തൃശ്ശൂർ മാളയിലെ വീട്ടിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ രംഗത്തുവന്നിരിക്കുന്നത്.

1

സമരത്തോട് പ്രതികരിച്ചുവെന്നതിൻ്റെ പേരിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തെ കാലുകുത്താൻ അനുവ ദിക്കില്ലെന്ന യൂത്ത് കോൺഗ്രസിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണെന്ന് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി ബി അനൂപ് പറഞ്ഞു. ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2

കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളി വൈറ്റിലയിൽ ഇന്ധന വില വർധനയ്ക്കെതിരായ വഴിതടയൽ സമരം നടന്നത്. ദീർഘനേരം വഴിയിൽ കുടുങ്ങിക്കിടന്ന നടൻ ജോജുജോർജ് സമരത്തോട് പ്രതികരിച്ചിരുന്നു. സംഭവം വലിയ വിവാദമാവുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ശേഷം കഴിഞ്ഞദിവസം വൈകിട്ട് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ മാളയിലെ ജോജുവിൻ്റെ വീട്ടിലേക്ക് പ്രക്ഷോഭ മാർച്ചും നടത്തിയിരുന്നു. ജോജുവിനെ ഇനി മാളയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും യൂത്ത് കോൺ ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഇടപെടലുമായി ഡിവൈഎഫ്ഐ രംഗത്തു വന്നിരിക്കുന്നത്.

3

ഒരു പൗരന് പ്രതികരിക്കാനുള്ള അവകാശമുണ്ട്. അത് അദ്ദേഹത്തിൻ്റെ മൗലികവകാശമാണ്. ജോജു ജോ‍ർജ് വഴിതടയൽ സമരത്തോട് പ്രതികരിച്ചുവെന്നതിൻ്റെ പേരിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തെ കാലുകുത്താൻ അനുവ ദിക്കില്ലെന്ന യൂത്ത് കോൺ ഗ്രസിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണെന്ന് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി ബി അനൂപ് പറഞ്ഞു. കോൺഗ്രസ് പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകുമെന്നും അനൂപ് വ്യക്തമാക്കി.

4

അതേസമയം, ജോജുവിനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കോൺ ഗ്രസ്. സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളികളാണ് ഇന്നലെ ജോജു നടത്തിയതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ത്രീകളെ പിടിച്ചു തള്ളിയാണ് ജോജു കയറി വന്നത്.

5

ജോജുവിനെതിരെ സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണം. അവിടെ നിരവധി പോലീസുദ്യോഗസ്ഥരുണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പൊലീസ് ഇടപെടുന്നത് - മുഹമ്മദ് ഷിയാസ് പറഞ്ഞു.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സമരം ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. മാന്യതയുടെ സ്വരം പോലും ജോജുവിനുണ്ടായിരുന്നില്ല. തോന്ന്യാസം പറഞ്ഞാൽ പ്രവർത്തകർ പ്രതികരിച്ച് പോകും. വിഷയത്തിൽ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

6

ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിരുന്നു. ഇത് സിനിമാപ്രവർത്തകരുടെ ഇടയിലും സോഷ്യൽമീഡിയയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കി. വിഷയത്തിൽ കെപിസിസി അധ്യക്ഷനെതിരെയും സിനിമാ പ്രവർത്തകർ തിരിയുന്നുണ്ട്.

ജോജു അസഭ്യം വിളിച്ചു പറഞ്ഞ് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നത് ചാനൽ ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിനെതിരെ പൊലീസിൽ കോൺ ഗ്രസ് പ്രവ‍ർത്തകർ പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ആ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നാളെ കേരളം അതിരൂക്ഷമായ സമരം സർക്കാർ കാണേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.

7

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ താരം പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയായിരുന്നു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധനയിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ വാക്കുകൾ.

ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+