കളമശേരിയില്‍ വികെ ഇബ്രാഹിംകുഞ്ഞിന് തന്നെ സാധ്യത; അല്ലെങ്കില്‍ അഡ്വ മുഹമ്മദ് ഷാ, തര്‍ക്കം
കൊച്ചി: കളമശേരി നിയമസഭാ മണ്ഡലം യുഡിഎഫിന് തലവേദനയാകുന്നു. വികെ ഇബ്രാഹിംകുഞ്ഞ് ഏറെ കാലമായി ജയിച്ചുവരുന്ന മണ്ഡലം, പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. കേസില്‍ പ്രതിയായ ഇബ്രാഹിംകുഞ്ഞ് മല്‍സരിച്ചാല്‍ തോല്‍ക്കുമെന്നും ഇത് സമീപ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞ്. അദ്ദേഹം മണ്ഡലത്തില്‍ സജീവമാകുകയാണ്. ഇതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ മുസ്ലിം ലീഗിന് താല്‍പ്പര്യമില്ല. അതേസമയം, ഇബ്രാഹിംകുഞ്ഞിനെ മാറ്റുമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇബ്രാഹിംകുഞ്ഞിനെ മാറ്റി മകനെ മല്‍സരിപ്പിക്കുന്നതിനോടും കോണ്‍ഗ്രസിനും യൂത്തുകോണ്‍ഗ്രസിനും താല്‍പ്പര്യമില്ല.
കോണ്‍ഗ്രസിന് വിട്ടുകൊടുത്തില്ലെങ്കില്‍, ഇബ്രാഹിംകുഞ്ഞും മകനും മല്‍സരിച്ചില്ലെങ്കില്‍ പരിഗണിക്കുന്ന വ്യക്തി ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ ആണ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയാണ് ലോയേഴ്‌സ് ഫോറം. കളമശേരിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും അവ്യക്തത തുടരുകയാണ്. ലീഗ് തന്നെ മല്‍സരിക്കാനാണ് സാധ്യത. ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ഥിയാകുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി എന്നാണ് ചില മുസ്ലിം ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. അതേസമയം, ഇടുതപക്ഷത്തിന് ഇത്തവണ പ്രതീക്ഷയുണ്ട് കളമശേരി മണ്ഡലത്തില്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെയാണ് ഇടതുപക്ഷം പരിഗണിക്കുന്നതെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications