എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം കള്ളപ്പണ ഇടപാട്: പിടി തോമസിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം,രാജിയില്ലെങ്കിൽ സമരമെന്ന് പാർട്ടി

Google Oneindia Malayalam News

കൊച്ചി: കള്ളപ്പണ ഇടപാട് വിവാദത്തിനിടെ പിടി തോമസ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഎം. സിപിഎം എറണാകുളം ജില്ലാകമ്മറ്റി സെക്രട്ടറി സിഎൻ മോഹനനാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. എംഎൽഎ രാജിവെക്കാത്ത പക്ഷം സിപിഎം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ഇതോടൊപ്പം സിപിഎം ഉന്നയിക്കുന്നുണ്ട്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎ അറസ്റ്റിൽബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎ അറസ്റ്റിൽ

ഇടപ്പള്ളിയിൽ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കുന്നതിനായാണ് പിടി തോമസ് എംഎൽഎ എത്തുന്നത്. ഈ സമയത്ത് സ്ഥലത്തേക്ക് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. സ്ഥലംവിൽപ്പനയ്ക്ക് വേണ്ടി കൈമാറുന്നതിനായി എത്തിച്ച 50 ലക്ഷം രൂപ ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ എംഎൽഎ കടന്നുകളഞ്ഞുവെന്നാണ് സിപിഎം ആരോപിക്കുന്നത്. പ്രസ്തുത ഇടപാടിൽ എംൽഎയ്ക്ക് പങ്കുണ്ടെന്നും സിപിഎം ആരോപിക്കുന്നു. എംഎൽഎ രാജിവെച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും എൻ മോഹനൻ പറഞ്ഞു.

 photo-2020-10-09

Recommended Video

cmsvideo
എറണാകുളം: കള്ളപ്പണ ഇടപാട്‌; പിടി തോമസ്‌ രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന് സിപിഎം

സ്ഥലമിടപാട് ഉറപ്പിച്ചിരുന്നത് ഒരു കോടി മൂന്ന് ലക്ഷം രൂപയ്ക്കാണ്. എന്നാൽ എംഎൽഎ മധ്യസ്ഥത വഹിച്ചതോടെ തുക 80 ലക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ ഇടപാടിലൂടെ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എംഎൽഎ ഈ ഇടപാടിന് കൂട്ടുനിന്നുവെന്നാണ് ആരോപണം. ഇടപാടിനുള്ള പണം ബാങ്ക് അക്കൌണ്ടിലൂടെ കൈമാറിയാൽ മതിയെന്ന് ആവശ്യപ്പെട്ടെങ്കിലും എംഎൽഎയാണ് പണം നേരിട്ട് കൈമാറ്റം ചെയ്യാമെന്ന നിർദേശം മുന്നോട്ടുവെച്ചതെന്നും സിപിഎം ആരോപിക്കുന്നു.

Ernakulam
English summary
Edappally real estate deal: CPM seeks resignation of PT Thomas MLA, and said to go on strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X