എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ക്ലാസിൽ 15 കുട്ടികൾ വേണം... പക്ഷേ, അൺ എക്കണോമിക് അല്ലാ... മതിയായ കുട്ടികൾ ഇല്ലാത്ത സ്കൂൾ

  • By Desk
Google Oneindia Malayalam News

പിറവം: കുട്ടികൾ തീരെ കുറവുള്ള സ്കൂളുകളെ അൺ എക്കണോമിക് സ്കൂളുകൾ എന്ന് സംബോധന ചെയ്യരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം. പകരം മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത വിദ്യാലയം എന്നാകും ഇനി ഇത്തരം സ്കൂളുകൾ അറിയപ്പെടുക. ഒന്നു മുതൽ ഒരു ക്ലാസിൽ കുറഞ്ഞത് 15 കുട്ടികൾ എങ്കിലും ഉണ്ടെങ്കിലേ, മതിയായ കുട്ടികളുള്ളതായി കണക്കാക്കപ്പെടു.

ഒന്നു മുതൽ 7വരെ ക്ലാസുള്ള വിദ്യാലയങ്ങളിൽ ചുരുങ്ങിയത് 105 കുട്ടികൾ എങ്കിലും ഉണ്ടാകണം. ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ ആകെ 60 കുട്ടികളും ഉണ്ടാകണം. പതിനഞ്ചു കുട്ടികളെങ്കിലും ഒരു ക്ലാസിൽ ഉണ്ടെങ്കിൽ എയിഡഡ് സ്കൂളുകളിലെ വിരമിച്ച അധ്യാപക ഒഴുവുകളിൽ പുനർ നിയമനം നടത്താവുന്നതാണ്. ഇതിനായി കെ.ഇ.ആർ ദേതഗതി ഉടൻ നടത്തും. മുമ്പ് ശരാശരി ഒരു ക്ലാസിൽ 25 കുട്ടികൾ വേണമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്യപ്പെടുന്നത്.സർക്കാർ സ്കൂളുകളും ഈ പേരിൽ രേഖപ്പെടുത്തുമെങ്കിലും നിയമനങ്ങൾക്കോ സ്ഥലം മാറ്റങ്ങൾക്കോ തടസമില്ല.

Students

ഒരു ക്ലാസിൽ 15 കുട്ടികളിൽ താഴെയാണെങ്കിൽ ദിവസവേതന അടിസ്ഥാനത്തിൽ മാത്രം അധ്യാപക നിയമനം നടത്താം. ഹെഡ്മാസ്റ്റർമാരെ പ്രൊമോഷൻ നൽകി നിയമിക്കാം. തസ്തിക നഷ്ടപ്പെട്ട അതേ മനേജ്മെന്റിനു കീഴിലെ അധ്യാപകന് നിയമനം നൽകാം. മതിയായ എണ്ണം ഇല്ലാത്ത മറ്റൊരു സ്കൂളിൽ നിന്നും പരസ്പരം സ്ഥലം മാറ്റം നൽകാനും വിദ്യാഭ്യാസ വകുപ്പ് മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Ernakulam
English summary
Education department comment about un economical schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X