എറണാകുളത്ത് എട്ട് പേർക്ക് കൊറോണ വൈറസ്: കുടുതൽ പേർ വിദേശത്ത് നിന്നെത്തിയവർ!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 8 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടിക്കും, ജൂൺ 13 ന് ചെന്നൈ- കൊച്ചി വിമാനത്തിലെത്തിയ 23 കാരനായ തൃപ്പൂണിത്തുറ സ്വദേശിക്കും, ജൂൺ 18 ന് ദില്ലി - കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂൺ 18 ന് ഇതേ വിമാനത്തിലെത്തിയ 33 കാരനായ കളമശ്ശേരി സ്വദേശിക്കും, ജൂൺ 19 ന് മസ്കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 കാരനായ കോതമംഗലം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ജില്ലയിൽ സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിയുടെയും, ഇദ്ദേഹത്തിന്റെ ഭാര്യയായ ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുടെയുടെയും സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. ആരോഗ്യകേന്ദ്രത്തിൽ കുത്തിവെയ്പിന് വന്നിട്ടുള്ള 72 കുട്ടികളെയും, ഈ കുട്ടികളുടെ 72 രക്ഷിതാക്കളേയും, ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കൂടാതെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയിൽ ഇതേവരെ 49 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുകയും, നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധന പുരോഗമിക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ ശ്രീ മൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 എന്നീ വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വാർഡ് 15 ഉം കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
Recommended Video
ഇന്ന് 4 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ നാവികൻ, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാർ സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി. ഇന്ന് 813 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12963 ആണ്. ഇതിൽ 11154 പേർ വീടുകളിലും, 420 പേർ കോവിഡ് കെയർ സെന്ററുകളിലും 1389 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 28 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 20 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 188 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 139 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 135 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 162 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 175 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 8 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 284 ഫലങ്ങളാണ് ലഭിക്കാനുള്ളത്.












Click it and Unblock the Notifications