Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയ കൂട്ടായ്മയില്‍ ഏനാനല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

മൂവാറ്റുപുഴ: ജനകീയ കൂട്ടായ്മയില്‍ സ്മാര്‍ട്ട് ആയിരിക്കുകയാണ് മുവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസില്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറിയത്. ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ എയര്‍ പോര്‍ട്ട് ചെയറുകള്‍, വായിക്കാന്‍ മാസികകളും പത്രങ്ങളും. ശുദ്ധമായ കുടിവെള്ളം, ബാങ്കിംഗ് മോഡല്‍ കൗണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചു.

രേഖകളും രജിസ്റ്ററുകളും പൂര്‍ണ്ണമായി ബൈന്റിംഗ് പൂര്‍ത്തിയാക്കി. മുഴുവന്‍ രേഖകളും ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുകയും, പുതിയ അലമാരകളും കൂടുതലായി കംപ്യൂട്ടറുകളും പ്രിന്ററും സ്ഥാപിച്ചു. മുഴുവന്‍ ഇലക്ട്രിക്ക് വയറിംഗുകളും ഇവിടെ പൂര്‍ത്തിയാക്കിയതോടൊപ്പം ഓഫീസിന് ആവശ്യമായ പുതിയ ബോര്‍ഡുകളും കെട്ടിടത്തിന്റെ പെയ്ന്റിംഗും കാര്‍പ്പറ്റുകളും കര്‍ട്ടനും സ്ഥാപിക്കലും ഉള്‍പ്പെടെ നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കാനായി .

smartvillageoffice-

ഓഫീസ് സമയത്ത് സന്ദര്‍ശകര്‍ക്ക് എഫ് എം പാട്ടുകള്‍ കേള്‍ക്കാന്‍ സൗകര്യവും, ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് ആദ്യമായി പൊതുജനങ്ങള്‍ക്കായി സൗജന്യ അതിവേഗ ഫ്രീ വൈഫൈ സൗകര്യം ഒരുക്കിയ വില്ലേജ് ഓഫീസായി മാറിയിരിക്കുന്നു ഈ വില്ലേജ് ഓഫീസ്. മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയത് പൊതുജന പങ്കാളിത്തത്തോടെയാണ്. ഇന്നലെ നടന്ന ഫ്രീ വൈഫൈയുടെ പ്രവര്‍ത്തന ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വഹിച്ചു.

ആയവന പഞ്ചായത്ത് പ്രസിഡന്റ് എം.എം അലിയാര്‍, മുവാറ്റുപുഴ തഹസില്‍ദാര്‍ എം.എസ് മധുസൂദനന്‍നായര്‍, ഇന്‍ഫാം ദേശീയ ട്രസ്റ്റി എം.സി ജോര്‍ജ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്‍ഫാമാണ് സൗജന്യ വൈഫൈ പദ്ധതി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് വില്ലേജ് ഓഫീസ് സ്മാര്‍ട്ടായിരിക്കുന്നതിന്. വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കുന്നതിന് നേതൃത്വം നല്‍കിയ വില്ലേജ് ഓഫീസര്‍ റോയി.പി.ഏലിയാസിനെയും മറ്റു ജീവനക്കാരെയും വിവിധ രീതിയില്‍ സഹകരിച്ച നാട്ടുകാരെയും എം.എല്‍.എ അനുമോദിച്ചു. മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കി വരുന്ന വില്ലേജ് ഓഫീസിന് ഇന്‍ഫാം നല്‍കുന്ന അവാര്‍ഡ് എം.എല്‍.എ യില്‍ നിന്ന് വില്ലേജ് ഓഫീസര്‍ ഏറ്റുവാങ്ങി.

ചിത്രം- ഏനാനല്ലൂര്‍ വില്ലേജ് ഓഫീസില്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈ-ഫൈ യുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+