സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന്റെ കോഴപ്പണം: ഹൈക്കോടതിയിലും ആവർത്തിച്ച് ഇഡി, ജയിലിൽ നിന്ന് നിർണ്ണായക മൊഴി
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുരുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അഞ്ച് ലക്ഷം രൂപ എം ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ നിന്ന് ലഭിച്ച കോഴയാണെന്ന നിലപാട് വീണ്ടും എൻഫോഴ്സ്മെന്റ് ആവർത്തിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എൻഫോഴ്സ്മെന്റ് സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം എൻഫോഴ്സ്മെന്റ് സമർപ്പിച്ച സത്യവാങ്മൂലത്തിലും ഇതേ കാര്യങ്ങൾ തന്നെയാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ തവണ വിചാരണ കോടതിയെയാണ് ഇക്കാര്യങ്ങൾ ധരിപ്പിച്ചിരുന്നത്.
ഫൈസര് കൊറോണവൈറസ് വാക്സിന് ബ്രിട്ടന്റെ അംഗീകാരം; ജനങ്ങളില് കുത്തിവയ്ക്കും

പിടിച്ചത് കോഴപ്പണം
സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ലൈഫ് മിഷൻ ഇടപാടിൽ കോഴയായി വാങ്ങിയ തുകയാണെന്ന് അന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ഇതേ നിലപാട് കേന്ദ്ര ഏജൻസി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ പണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതിനായ എം ശിവശങ്കർ സ്വപ്നയെ ഏൽപ്പിച്ചുവെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. സ്വപ്ന സുരേഷിന്റെയും ചാർട്ടേഡ് അക്കൌണ്ടന്റിന്റെയും പേരിലുള്ള സംയുക്ത അക്കൌണ്ടിൽ നിന്നാണ് എൻഫോഴ്സ്മെന്റ് പണം പിടിച്ചെടുത്തിട്ടുള്ളത്.

ഒത്താശ ചെയ്തു
എം ശിവശങ്കർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തെന്നും ഔദ്യോഗിക രഹസ്യങ്ങൾ വരെ ഇവരോട് വെളിപ്പെടുത്തിയെന്നും എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് കേന്ദ്ര ഏജൻസിക്ക് കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. ചാറ്റുകളെ ഉദ്ധരിച്ചാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കേസിന്റെ അന്വേഷണം നിർണായക ഘടത്തിൽ എത്തിനിൽക്കുന്നതിനാൽ തന്നെ ഒരു വിധേനയും ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയാണ് ശിവശങ്കർ ഇതേ കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നത്.

മൊഴി പരസ്പര വിരുദ്ധം
സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് നേരത്തെ തന്നെ ചോദ്യങ്ങളുയർന്നിരുന്നു. ആദ്യം ഷാർജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് വ്യക്തമാക്കിയ പ്രതി പിന്നീട് വിവാഹ സമ്മാനമായി അച്ഛൻ തന്ന പണമാണെന്നും പറഞ്ഞിരുന്നു. സ്വപ്ന രണ്ട് തരത്തിൽ മൊഴി നൽകിയ സ്വപ്ന ഏറ്റവും ഒടുവിൽ അട്ടക്കുളങ്ങര ജയിലിൽ വെച്ച് മൊഴിയെടുത്തപ്പോൾ ഇക്കാര്യം സ്വപ്ന കൃത്യമായി വെളിപ്പെടുത്തിയെന്നും എൻഫോഴ്സ്മെന്റ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് ജോയിന്റ് ലോക്കർ?
ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഒരു കോടി എം ശിവശങ്കറിന്റെ പണമാണെന്നും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുണിടാക് കമ്പനി കമ്മീഷൻ ഇനത്തിൽ നൽകിയിട്ടുള്ള തുകയാണ് ഇതെന്നും സ്വപ്ന വ്യക്തമാക്കിയെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നത്. പണം ശിവശങ്കറിന്റേത് ആയിരുന്നതുകൊണ്ടാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റുമായി ചേർന്ന് ലോക്കർ ആരംഭിച്ചതെന്നും സ്വപ്ന പറയുന്നു.