എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിനീഷിന്റെ ബിനാമി കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് ലക്ഷങ്ങൾ? അന്വേഷണത്തിന് ഇഡി

Google Oneindia Malayalam News

കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബിനീഷ് കോടിയേരിയെക്കുറിച്ച് കൂടുതൽ അന്വേഷണം. ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന അബ്ദുൾ ലത്തീഫിനെക്കുറിച്ചാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരഭിച്ചതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയും അബ്ദുൾ ലത്തീഫും തമ്മിലുള്ള ബന്ധം ചർച്ചയാവുന്നത്.

ബിനീഷിന്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ;ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കൾ..തടഞ്ഞ് ഉദ്യോഗസ്ഥർബിനീഷിന്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ;ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കൾ..തടഞ്ഞ് ഉദ്യോഗസ്ഥർ

 വൻതുക കമ്മീഷൻ

വൻതുക കമ്മീഷൻ

തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വൻതോതിൽ പണം കമ്മീഷനായി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺസുലേറ്റിലെ വിവിധ പദ്ധതികളുടെ കരാർ ലഭിക്കുന്നതിന് വേണ്ടി രണ്ട് ലക്ഷം ഡോളർ കമ്മീഷനായി നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ലത്തീഫ് പ്രതിയല്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ അന്വേഷണങ്ങൾ നടന്നുവരുന്നതായാണ് പുറത്തുവരുന്ന വിവരം. ഉദ്യോഗസ്ഥർ തന്നെയാണ് ഇത് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സൂചന നൽകിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലും നിർണ്ണായകമാകും. തലസ്ഥാനത്തുള്ള ഒരു പ്രമുഖ ബിസിനസുകാരൻ കോൺസുലേറ്റിലെ ഉന്നതർക്ക് കമ്മീഷൻ നൽകിയിരുന്നതായാണ് സ്വപ്ന കേന്ദ്ര ഏജൻസികളോട് വെളിപ്പെടുത്തിയത്.

കമ്പനി സംശയ നിഴലിൽ

കമ്പനി സംശയ നിഴലിൽ

വിസ അറ്റസ്റ്റേഷൻ, വിസ സ്റ്റാമ്പിംഗ് എന്നിവയുടെ കരാർ ലഭിക്കുന്നതിനായി രണ്ട് ലക്ഷം ഡോളർ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് നൽകുന്ന വിവരം. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സ്ഥാപനങ്ങളിലൊന്നാണ് യുഎഎഫ്എക്സ് സൊല്യൂഷൻസ്.

 കരാർ നേടി

കരാർ നേടി

ചട്ടംപ്രകാരം വിസ സ്റ്റാമ്പിംഗ് ഉൾപ്പെടെ കോൺസുലേറ്റിൽ നിന്നുള്ള സേവനങ്ങൾക്ക് യുഎഇ ദിർഹത്തിലാണ് ഫീസ് നൽകേണ്ടത്. ഇതിനുള്ള കരാർ ലഭിക്കുന്നതിന് വേണ്ടിയാണ് ലത്തീഫ് പണം നൽകിയത്. ഇതിന്റെ കരാർ യുഎഎഫ്എക്സ് സൊല്യൂഷൻസിന് ലഭിക്കുകയും ചെയ്തിരുന്നു. കരാർ ലഭിച്ചതിന് പിന്നാലെ ലാഭവിഹിതം കോൺസുൽ ജനറൽ, കോൺസുലേറ്റിലെ തന്നെ അക്കൌണ്ട്സ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ഈജിപ്ഷ്യൻ പൌരനും ലഭിച്ചിരുന്നതായും എൻഫോഴ്സ്മെന്റ് പറയുന്നുണ്ട്.

സ്വപ്നയുടെ മൊഴി

സ്വപ്നയുടെ മൊഴി


യുഎഎഫ്എക്സ് സൊല്യൂഷൻസുമായുള്ള ഇടപാടുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറൽ 5000 ഡോളറും രണ്ടാമത്തെ ഇടപാടിന് 35000 ഡോളറും കമ്മീഷൻ ഇനത്തിൽ തനിക്ക് നൽകിയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പുറമേ യുഎഇയിലേക്ക് ജോലി തേടി പോകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതിന് ഫോർത്ത് ഫോഴ്സ് എന്ന സ്ഥാപനം 1.6 ലക്ഷം യുഎസ് ഡോളർ കമ്മീഷൻ ഇനത്തിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. മേൽപ്പറയുന്ന രണ്ട് ഇടപാടുകളിലും ലത്തീഫിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

Ernakulam
English summary
Enforcement directorate to investigate commission to consulate officials by Abdul Latheef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X