എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: എറണാകുളത്ത് ബീച്ചുകളിൽ പ്രവേശന വിലക്ക്, മാർക്കറ്റുകളിലും നിയന്ത്രണം

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതോടെ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിർത്തലാക്കുകയും മുനമ്പം, ചെറായി, പള്ളത്താംകുളങ്ങര ബീച്ചുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയും ബീച്ചകളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ലി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നു: ആദിത്യ താക്കറെമഹാരാഷ്ട്രയില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നു: ആദിത്യ താക്കറെ

ജില്ലയിലെ മാർക്കറ്റുകളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എറണാകുളം റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡിന് രൂപം നൽകിയിട്ടുണ്ട്.

 social-distancing-1

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

മാർക്കറ്റുകളിൽ ആളുകൾ കൂട്ടം കൂടരുതെന്നും ആലുവ റൂറൽ എസ് പി ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആൾത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒരേ സമയത്ത് നടത്തുന്നതിന് അനുമതിയില്ല. അതേ സമയം കടകളിൽ പൊതുജങ്ങൾക്ക് നിൽക്കേണ്ട സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിരിക്കണമെന്നും റൂറൽ എസ്പി നൽകിയ നിർദേശത്തിൽ പറയുന്നു. ഉപഭോക്താക്കൾ മാർക്കറ്റിൽ വരുന്ന സമയത്തിന് കൃത്യത വരുത്തണം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചാവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Entry banned in beaches of Ernakulam, Alua rural SP gave directions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X