പ്രഥമ മനോരാജ് കഥാപുരസ്ക്കാരം ഇ പി ശ്രീകുമാറിന്റെ 'കറന്‍സിക്ക് '
കൊച്ചി: കഥാകൃത്തും ഓണ്‍ലൈന്‍ എഴുത്തുകാരനുമായിരുന്ന കെ ആര് മനോരാജിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന മനോരാജ് കഥാസമാഹാര പുരസ്ക്കാരത്തിന് ഇ പി ശ്രീകുമാര്‍ അര്‍ഹനായി. ഇ പി ശ്രീകുമാറിന്റെ കറന്‍സി എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മാതൃഭൂമി ബുക്സാണ് കറന്‍സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അകാലത്തില്‍ വിടപറഞ്ഞ കെ ആര് മനോരാജിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഈ വര്‍ഷം മുതല്‍ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ യു മേനോന്, എസ് രമേശന്, എം വി ബെന്നി, പി യു അമീര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്.

33,333 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മനോരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 26ന് ചെറായി സര്‍വ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിക്ക് സമീപം മുനമ്പത്തുള്ള 'മുസ്രീസ് ഹാര്‍ബര്‍ വ്യൂ ഹോം സ്റ്റേയില്‍ അന്നേ ദിവസം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നുണ്ട്.

2014 സെപ്റ്റംബര്‍ 26 നാണ് നാഡീസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മനോരാജ് അന്തരിച്ചത്. എഴുത്തില്‍ വീണ്ടും സജീവമാകുന്നതിനിടെയായിരുന്നു മനോരാജിന്റെ അന്ത്യം. ബൂലോക സഞ്ചാരം, തേജസ് എന്നീ ബ്ലോഗുകളിലൂടെ ഓണ്‍ലൈന്‍ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു മനോരാജ്. ജീവിതത്തിന്റെ ബാന്ഡ്വിഡ്ത്തില് ഒരു കാക്ക എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications