എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തി മാസ്ക് വിതരണം: എംഎൽഎയ്ക്ക് പിടിവീണു, മടങ്ങിയത് ഫോട്ടോയുമെടുത്ത്!!

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രോട്ടോക്കോൾ ലംഘിച്ച എംഎൽഎയ്ക്കെതിരെ കേസെടുത്തു. സാമൂഹിക അകലം ലംഘിക്കണമെന്ന നിർദേശം കണക്കിലെടുത്താതെ മാസ്ക് വിതരണം നടത്തിയ സംഭവത്തിലാണ് എംഎൽഎ റോജി എം ജോണിനെതിരെ നടപടി. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പരിപാടിയുടെ സംഘാടകനായ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടിപി ജോർജിനെതിരെയും കേസെടുത്തിട്ടുണ്ട്. കാലടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 കൊവിഡ് ഐസിയുവിൽ കിടന്നത് 42 ദിവസം;കണ്ണൂരിൽ 81 കാരന് ഒടുവിൽ രോഗമുക്തി കൊവിഡ് ഐസിയുവിൽ കിടന്നത് 42 ദിവസം;കണ്ണൂരിൽ 81 കാരന് ഒടുവിൽ രോഗമുക്തി

എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് പ്രോട്ടോക്കോൾ ലംഘനത്തിൽ വെട്ടിലായിട്ടുള്ളത്. പ്രാദേശിക കോൺഗ്രസ് നേതാക്കളും പരിപാടിയ്ക്കെത്തിയിരുന്നു. അറുപതോളം കുട്ടികളും പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇവർക്ക് പുറമേ കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും സ്ഥലത്തെത്തിയിരുന്നു. എംഎൽഎ റോജി ജോണായിരുന്നു ഉദ്ഘാടകൻ.

 2-1586174368-

സാമൂഹികം പാലിക്കാതെ കുട്ടികളെ ചേർത്ത് നിർത്തിയാണ് മാസ്ക് വിതരണം നടത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയ്ക്കെത്തിയ എല്ലാവരെയും ചേർത്ത്നിർത്തി ഫോട്ടോ എടുത്ത ശേഷമാണ് ചടങ്ങ് അവസാനിപ്പിച്ചത്. ഇതോടെ ഈ സംഭവത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത് ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.

Ernakulam
English summary
Eranakulam: Case against MLA over protocol violation during mask distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X