• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇതുതാണ്ടാ കൊച്ചി!... ദുരിതാശ്വാസ ഫണ്ടിനായി കളക്‌ട്രേറ്റിൽ മാത്രം ലഭിച്ചത് 3.08 കോടിയും 25 പവനും!

കാക്കനാട്: നവകേരളനിര്‍മിതിയ്ക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ ഇന്നലെ (സെപ്റ്റംബര്‍ 13) നടത്തിയ ധനസമാഹരണയജ്ഞത്തില്‍ സംഭാവനയായി 3,08,55,840 രൂപ ലഭിച്ചു. കൂടാതെ പെരുന്നാള്‍ ദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് കണിച്ചുകാട്ടില്‍ മന്ത്രി ഇ.പി.ജയരാജനെ ഏല്‍പ്പിച്ചു. ജെ സി ബി ഇന്ത്യ ലിമിറ്റഡ് ജില്ലയ്ക്ക് 28 ലക്ഷം രൂപ സംഭാവന നല്‍കിയതിനുപുറമേ നവകേരള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് 30 ജെ.സി.ബി.കള്‍ നല്‍കുന്നതിന്റെ രേഖകള്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ തലവന്‍ ജസ്മീത് സിങ് കൈമാറി.

രണ്ടു കോടി രൂപയുടെ ചെക്ക് വി.കെ.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ കൈമാറി. നീലീശ്വരം സ്വദേശിനി മലേക്കുടി വീട്ടില്‍ സിസി സോജന്‍ തന്റെ പേരിലുള്ള ഭൂമി ദാനം ചെയ്തു. ആലുവ താലൂക്ക് കാലടി വില്ലേജില്‍ 2.48 ആര്‍ ( 6.1 28 സെന്റ്) സ്ഥലമാണ് നല്‍കിയത്. ഈ സ്ഥലത്ത് വീടു വെച്ചു നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് ഭൂമി കൈമാറുന്നതിന്റെ രേഖകള്‍ മന്ത്രിക്കു നല്‍കിക്കൊണ്ട് അവര്‍ അറിയിച്ചു.

കാക്കനാട് കേന്ദ്രീയ ഭവന്‍ ജീവനക്കാരുടെ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഒരു ലക്ഷം) െ്രെഫഡേ ക്ലബ്ബ് (ഒരു ലക്ഷം) സൗത്ത് കടവന്ത്ര ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ (2,51,000 ) മനക്കുന്നം വില്ലേജ് സര്‍വ്വീസ് കോ ഓപ്പററ്റീവ് ബാങ്ക് ( ഒരു ലക്ഷം) റോഡ് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( 1,11,920) ശ്രീനാരായണ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (5 ലക്ഷം) പലാല്‍ ഗ്രൂപ്പ് (10 ലക്ഷം) ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് (1ലക്ഷം) ശ്രീ അഗസ്ത്യ മെഡിക്കല്‍ സെന്റര്‍ (ഒരു ലക്ഷം) അസ്സംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് (1,56,000 ) ചിന്മയ മിഷന്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് (5ലക്ഷം) ക്രയോണ്‍സ് ഇന്റീരിയര്‍ സൊല്യൂഷന്‍സ് (2 ലക്ഷം) എന്‍ജി ടെക് (ഒരു ലക്ഷം) അയ്യനാട് സര്‍വീസ് കോ ഓപ്പററ്റീവ് ബാങ്ക് ( 10, 37,737 ) കണ്ണന്‍തോടത്ത് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ (1, 11, 111) എറണാകുളം ഗവണ്‍മെന്റ് സേര്‍വന്റ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് ( 5 ലക്ഷം) പാടിവട്ടം ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍ (1,14, 250 ) മേത്തര്‍ ബസാര്‍ ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ (ഒരു ലക്ഷം) എറണാകുളം ഡിസ്ട്രിക്റ്റ് അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി (3 ലക്ഷം) അപ്‌സര ഏജന്‍സീസ്(ഒരു ലക്ഷം) വിഷന്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് (1 ലക്ഷം) അമേഷ് കുമാര്‍ (3 ലക്ഷം) എ.പി വര്‍ക്കി മിഷന്‍ ഹോസ്പിറ്റല്‍ ( 1,50,000 ) പെട്രോണേറ്റ് എല്‍.എന്‍. ജി ലിമിറ്റഡ്, ചെറായി (6, 20,602) പെട്രോണേറ്റ് എല്‍.എന്‍.ജി.ലിമിറ്റഡ്, പുതുവൈപ്പ് ( 2 ലക്ഷം) സംഭാവന നല്‍കി.

ജില്ലയുടെ ചുമതല വഹിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍ സംഭാവനകള്‍ ഏറ്റുവാങ്ങി. സംസ്ഥാനസര്‍ക്കാരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. അതുകൊണ്ടാണ് ദുരന്തത്തെ ഫലപ്രദമായി മറികടക്കാനായതെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ബസിനസ്സുകാരുമെല്ലാം ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഇനിയും പണം ആവശ്യമാണ്. ഓരോരുത്തരും നാടിന് കൈത്താങ്ങു നല്‍കണം. വാര്‍ഷികപദ്ധതിയേക്കാള്‍ തുക കണ്ടെത്താനായാലേ നാശനഷ്ടത്തെ അതിജീവിക്കാനാകൂ. അതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം ആവശ്യപ്പെടുന്നത്. പണമായും ഭൂമിയായും ആഭരണമായുമെല്ലാം നിരവധിപേര്‍ സഹായമെത്തിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും വിഭവസമാഹരണം നടത്തും.

വിദ്യാഭ്യാസ വകുപ്പ് നടത്തിയ ധനസമാഹരണയജ്ഞത്തില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥികളടക്കം അണിചേര്‍ന്നു. 12 കോടിയില്‍പരം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. വലുതും ചെറുതുമായ എല്ലാ സംഭാവനകളും സ്വീകരിക്കും. ജില്ലയില്‍ ധനസമാഹരണയജ്ഞം പൂര്‍ത്തിയാക്കിയ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നും വീണ്ടും സഹായമെത്തുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നു. എറണാകുളം ജനതയുടെ കരുതല്‍ ആശാവഹമാണെന്നും ജനങ്ങളിലെ ഈ യോജിപ്പ് തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടുണ്ടായ പ്രളയത്തെ ഫലപ്രദമായി നേരിടാന്‍ കേരളത്തിനു സാധിച്ചതായി മന്ത്രി ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. ഡാമുകളുടെ വൃഷ്ടിപ്രദേശത്തുണ്ടായ അതിശക്തമായ മഴ ഡാമുകള്‍ കരകവിയാനിടയാക്കി. എല്ലാ നിബന്ധനകളും പാലിച്ച് ശാസ്ത്രീയമായും സൂക്ഷ്മതയോടെയുമാണ് ഡാമുകള്‍ തുറന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ആറിരട്ടിയിലധികം മഴ പെയ്തത് കനത്ത തിരിച്ചടിയായി. പ്രളയം നേരിടുന്നതില്‍ പൊതുജനങ്ങളും ദേശീയസേനകളും പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, വനം, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും വിശ്രമമില്ലാതെ പ്രയത്‌നിച്ചു. വെള്ളം നിയന്ത്രണാതീതമായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി. അറിയിച്ചയുടന്‍ കിട്ടാവുന്നയത്ര യാനങ്ങള്‍ സംഘടിപ്പിച്ച് പ്രളയത്തെ മറികടക്കുംവരെ ഊണും ഉറക്കവുമുപേക്ഷിച്ച് അവര്‍ വെള്ളത്തോടു പൊരുതിനിന്നു. കേരളത്തിലെ ജനങ്ങള്‍ ഒരേ മനസ്സോടെ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ മത ജാതി യുവജന സന്നദ്ധസാംസ്‌കാരിക സംഘടനകളെല്ലാം ഒറ്റക്കെട്ടായിനിന്നു. എല്ലാവര്‍ക്കും മന്ത്രി ഇ.പി.ജയരാജന്‍ നന്ദി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് 15 ലക്ഷം ആളുകള്‍ക്ക് ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയം നല്‍കി. ഇപ്പോഴും 122 ക്യാമ്പുകളിലായി 1428 കുടുംബങ്ങളിലെ 46786പേര്‍ ദുരിതാശ്വാസക്യാമ്പുകളിലുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടു നല്‍കണം. മാലിന്യസംസ്‌കരണം കടുത്ത വെല്ലുവിളിയാണ്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും തരംതിരിച്ച് സംസ്‌കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പകര്‍ച്ചവ്യാധികളും ക്ഷീഷണിയാണ്. എലിപ്പനി നിയന്ത്രണവിധേയമാണെങ്കിലും കോളറ പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതിന് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണം. പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 40,000 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഇതുവരെ കിട്ടിയ തുകകൊണ്ട് ഈ നാശനഷ്ടം മറികടക്കാനാവില്ല. കുട്ടികള്‍ സമ്പാദ്യക്കുടുക്ക പൊട്ടിച്ചുവരെ പണം നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ പെന്‍ഷന്‍ തുക കവറിലിട്ട് ധനസമാഹരണവേദിയിലേക്ക് കൊടുത്തയച്ച അനുഭവവുമുണ്ടായി. മലയാളികളുടെ മനസ്സിന്റെ നന്മയാണിത്. ഇതര സംസ്ഥാനങ്ങളിലുള്ളവരും പ്രവാസി മലയാളികളും പരമാവധി സഹായമെത്തിച്ചു. ധനശേഖരണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ദുരന്തം ആരംഭിച്ചപ്പോള്‍ത്തന്നെ സെക്രട്ടറിയേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും മുഖ്യമന്ത്രി സ്വന്തം ഓഫീസ് തന്നെ കണ്‍ട്രോള്‍ റൂമാക്കി മാറ്റുകയും ചെയ്തു, മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലുമുണ്ടായതുപോലെ പൊതുജനങ്ങളില്‍നിന്നും മികച്ച പ്രതികരണമാണ് ധനസമാഹരണയജ്ഞത്തിന് ലഭിക്കുന്നതെന്ന് സ്വാഗതമാശംസിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംഭാവന നല്‍കാനെത്തിയവര്‍ക്കെല്ലാം മന്ത്രി കൃതജ്ഞത അറിയിച്ചു. സംഭാവനയായി 85 ഡി.ഡി.കളും ചെക്കുകളുമാണ് ആകെ ലഭിച്ചത്. ഇവയുടെ മൂല്യം 3,08,33,840 രൂപ. പണമായി 22,000 രൂപയും ലഭിച്ചു. എം.സ്വരാജ് എം.എല്‍.എ, തലശ്ശേരി സബ് കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, എ.ഡി.എം. എം.കെ.കബീര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Ernakulam

English summary
eranakulam local news about relief fund collection from kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more