നേര്യമംഗലത്ത് കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി: ആനയെ കണ്ടെത്തിയത് കൃഷിസ്ഥലത്ത്!
കോതമംഗലം: നേര്യമംഗലം വനത്തിന് സമീപം ജനവാസ മേഖലയില്‍ കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. മാമലക്കണ്ടം കുയിനിപാറ കൊഴുമ്പേ കല്ലിടുമ്പില്‍ കൃഷ്ണന്‍കുട്ടി എന്ന ആളുടെ കൃഷിസ്ഥലത്താണ് ഉദ്ദേശം അഞ്ച് വയസുള്ള കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് ദിലീപ് ഖാന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

മൂന്നാര്‍ അസിസ്റ്റന്റ് വെറ്ററിനറി ഫോറസ്റ്റ് ഓഫീസര്‍ അരുണിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌ക്കരിച്ചു. പോസ്റ്റ്‌മോര്‍ട്ട വിവരങ്ങള്‍ ലഭ്യമായാലേ മരണകാരണം വ്യക്തമാകൂവെന്ന് വനപാലകര്‍ അറിയിച്ചു.തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വോഷണം നടത്തുമെന്നും വനപകര്‍പറഞ്ഞു.












Click it and Unblock the Notifications