എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്താട്ടുകുളം - ഇടയാര്‍ റോഡില്‍ കിഴകൊമ്പ് ഭാഗത്ത് അപകടം പതിവാകുന്നു:

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: കൂത്താട്ടുകുളം - ഇടയാര്‍ റോഡില്‍ കിഴകൊമ്പ് തന്താന്‍കുന്നേല്‍ പടിക്കല്‍ അപകടം പതിവാകുന്നു. റോഡ്‌ അരുകില്‍ പുല്ല് മൂടി കിടക്കുന്ന ജലവിതരണ പൈപ്പില്‍ വാഹനങ്ങള്‍ തട്ടിയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. പിറവം കക്കാട് നിന്നും കൂത്താട്ടുകുളത്തെക്ക് കുടിവെള്ളം എത്തിക്കുന്ന കാസ്റ്റ് അയണ്‍ പൈപ്പിന്‍റെ കുറച്ച് ഭാഗം റോഡിന്‍റെ മുകളിലുടെ കടന്നു പൊകുന്നുണ്ട്.

ഏകദേശം ഒരടിയോളം റോഡ്‌ ലെവലില്‍ നിന്നും ഉയര്‍ന്ന്‍ നില്‍ക്കുന്ന പൈപ്പുകള്‍ക്ക് ഇളക്കം തട്ടാതെ ഇരിക്കുന്നതിന് കോണ്‍ക്രിറ്റ് ബോക്സുകള്‍ ഉണ്ടാക്കി സംരക്ഷിച്ചിട്ടുണ്ട്. ഒയര്‍ന്നു നില്‍ക്കുന്ന പൈപ്പിലും കോണ്‍ക്രിറ്റ് ബോക്സിലും തട്ടിയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെയാണ് ഈ റോഡില്‍ അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിക്കാറുണ്ട്. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപെടുന്നത്.

caraccident-

7.86 കോടി രൂപ ചിലവില്‍ ബിഎംബിസി നിലവാരത്തില്‍ പണിപൂര്‍ത്തികരിച്ച റോഡില്‍ ഈ ഭാഗത്തെ അപകടസാധ്യത നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടികാണിച്ചിരുന്നു. മണ്ണിനടിയിലുടെ കടന്നുപോകുന്ന പൈപ്പ് ഈ ഭാഗത്ത് മാത്രം പൊങ്ങി നില്‍ക്കാനുള്ള കാരണം മണ്ണിനടിയിലെ പാറക്കെട്ട് ആണ്. പാറ പൊട്ടിച്ച് പൈപ്പ് ഇടുന്നതിന് നിലവിലുള്ള ഫണ്ട് അപര്യാപ്തമാണ് എന്നും ഇതിനായി മറ്റൊരു എസ്റ്റിമേറ്റ്‌ തയ്യാറാക്കി പൈപ്പ് താഴ്ത്തി ഇടുന്നതിനുള്ള നടപടികള്‍ സ്വികരിക്കം എന്നും മുവാറ്റുപുഴ പിഡബ്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റോഡ്‌സ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപിടിയും ഉണ്ടായിട്ടില്ല.

ദിവസവും ചെറുതും വലിതുമായ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. മഴക്കാലmaയതോടെ റോഡരുക് കടുകയറുകയും അപകടസാധ്യത വര്‍ദ്ധിച്ചു. ഈ സാഹചര്യം കണക്കില്‍ലെടുത്ത് റോഡ്‌ അരുക് കാട് വെട്ടി അപകട സ്ഥലം വെള്ളപൂശി യാത്രക്കാര്‍ക്ക് കാണും വിധം ആക്കാന്‍ അനൂപ്‌ ജേക്കബ്‌ എംഎല്‍എ നിര്‍ദേശം നല്‍കി.

Ernakulam
English summary
Eranakulam local news Koothattukualam Idayar road became accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X